Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സൂര്യന് മുകളില്‍ ഓസീസിന്റെ തല, ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്

സൂര്യന് മുകളില്‍ ഓസീസിന്റെ തല, ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്

അഭിറാം മനോഹർ

, ബുധന്‍, 26 ജൂണ്‍ 2024 (17:29 IST)
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് താരം ട്രാവിസ് ഹെഡ്. ടി20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് സംഘം മടങ്ങിയെങ്കിലും ഇന്ത്യക്കെതിരായ അവസാന മത്സരത്തിലടക്കം മികച്ച പ്രകടനം നടത്തിയ ട്രാവിസ് ഹെഡ് ടൂര്‍ണമെന്റിലെ 7 കളികളില്‍ നിന്നും 255 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇതാണ് റാങ്കിംഗില്‍ ഹെഡിനെ സഹായിച്ചത്.
 
അവസാന 3 മത്സരങ്ങളില്‍ 31,0,76 എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോറുകള്‍. നിലവില്‍ 844 പോയന്റുകളുള്ള ഹെഡ് സൂര്യകുമാര്‍ യാദവിനേക്കാള്‍ 2 പോയന്റ് മുന്നിലാണ്. ഇന്ത്യയ്ക്ക് സെമിഫൈനല്‍ വിജയിച്ചാല്‍ ഫൈനല്‍ മത്സരവും മുന്നിലുണ്ട് എന്നതിനാല്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം ഈ ആഴ്ച തന്നെ തിരിച്ചുപിടിക്കാന്‍ സൂര്യകുമാര്‍ യാദവിന് അവസരമുണ്ട്. ഫില്‍ സാള്‍ട്ട്, ബാബര്‍ അസം,മുഹമ്മദ് റിസ്വാന്‍,ജോസ് ബട്ട്ലര്‍ എന്നിവരാണ് സൂര്യകുമാറിന് താഴെ റാങ്കിംഗിലുള്ള താരങ്ങള്‍. ഇന്ത്യന്‍ താരമായ യശ്വസി ജയ്‌സ്വാള്‍ ലിസ്റ്റില്‍ ഏഴാമതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോലിയില്‍ പൂര്‍ണ വിശ്വാസം'; സെമി ഫൈനലിലും ടീമില്‍ മാറ്റമുണ്ടാകില്ല, ദുബെ തുടരും