Webdunia - Bharat's app for daily news and videos

Install App

ഹാര്‍ദിക് ക്യാപ്റ്റന്‍; മുംബൈയില്‍ പൊട്ടിത്തെറി, സൂര്യയും ബുംറയും ഇടഞ്ഞുതന്നെ

ഹാര്‍ദിക് നായകനായി എത്തുന്നതില്‍ സൂര്യക്കും ബുംറയ്ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്

Webdunia
ശനി, 16 ഡിസം‌ബര്‍ 2023 (08:02 IST)
ഹാര്‍ദിക് പാണ്ഡ്യ നായകനായി എത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയില്‍ പൊട്ടിത്തെറി. സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും ഒഴിവാക്കി ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയത് ആരാധകരെ അടക്കം ചൊടിപ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സിനെ തള്ളിപ്പറഞ്ഞ ഹാര്‍ദിക്കിനെ എന്തിനാണ് തിരിച്ചുവിളിച്ച് നായകസ്ഥാനം നല്‍കിയതെന്ന് ആരാധകര്‍ ചോദിക്കുന്നു. ഫ്രാഞ്ചൈസിയുടെ തീരുമാനം ടീമിനുള്ളില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും മുംബൈ ആരാധകര്‍ തുറന്നടിച്ചു. 
 
ഹാര്‍ദിക് നായകനായി എത്തുന്നതില്‍ സൂര്യക്കും ബുംറയ്ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ നായകസ്ഥാനം ഒഴിയുമ്പോള്‍ നായകസ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ബുംറയ്ക്കും സൂര്യക്കുമാണ്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ ഫ്രാഞ്ചൈസി തിരിച്ചെത്തിച്ചത് നായകസ്ഥാനം വാഗ്ദാനം ചെയ്താണ്. 
 
കൂടുതല്‍ പ്രതിഫലം കിട്ടാനുള്ള സാധ്യത ഉണ്ടായിട്ടും മുംബൈ ഇന്ത്യന്‍സില്‍ ഉറച്ചുനിന്ന താരങ്ങളാണ് ബുംറയും സൂര്യയും. മുംബൈ വിടാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഉറപ്പായും മെഗാ താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന താരങ്ങളാണ് ഇരുവരും. മുംബൈ ഫ്രാഞ്ചൈസിയോടുള്ള വിശ്വസ്തതയുടെ പേരിലാണ് രണ്ട് പേരും അവിടെ ഉറച്ചുനിന്നത്. എന്നാല്‍ പ്രതിഫലം മാത്രം കണക്കിലെടുത്ത് ഫ്രാഞ്ചൈസി വിട്ട ഹാര്‍ദിക്കിനെ തിരിച്ചെത്തിച്ചതോടെ ഇരുവര്‍ക്കും മുംബൈ ഇന്ത്യന്‍സിനോടുള്ള ബന്ധത്തില്‍ വിടവ് സംഭവിച്ചിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments