Webdunia - Bharat's app for daily news and videos

Install App

കളിച്ചത് കോലിയുടെ പകുതി മാച്ചുകൾ മാത്രം, അതിവേഗം കോലിയുടെ റെക്കോർഡിനൊപ്പമെത്തി സൂര്യകുമാർ, ടി20യിലെ ഗോട്ട് തന്നെയെന്ന് ആരാധകർ

അഭിറാം മനോഹർ
ഞായര്‍, 28 ജൂലൈ 2024 (12:07 IST)
ടി20 ക്രിക്കറ്റില്‍ ഇന്ത്യ കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് സൂര്യകുമാര്‍ യാദവ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കിലും തുടര്‍ച്ചയായി രണ്ട് വര്‍ഷക്കാലത്തിലേറെയാണ് സൂര്യ തന്നെയാണ് ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍. ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി കുറിച്ച റെക്കോര്‍ഡ് നേട്ടം കോലിയുടെ പകുതി മത്സരങ്ങള്‍ മാത്രം കളിച്ച് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യകുമാര്‍.
 
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതോടെയാണ് സൂര്യകുമാര്‍ കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച 35കാരനായ ഇന്ത്യന്‍ സൂപ്പര്‍ താരമായ കോലി 125 മത്സരങ്ങളില്‍ നിന്നും 16 തവണയാണ് മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടത്തിലെത്താന്‍ സൂര്യകുമാര്‍ യാദവിന് വേണ്ടിവന്നത് 69 മത്സരങ്ങള്‍ മാത്രമാണ്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ താരങ്ങളില്‍ 91 മത്സരങ്ങളില്‍ നിന്നും 15 പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി സിംബാബ്വെ താരമായ സിക്കന്ദര്‍ റാസയാണ് രണ്ടാമതുള്ളത്. 159 മത്സരങ്ങളില്‍ നിന്നും 14 പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി രോഹിത് ശര്‍മ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസി നയിച്ചിട്ടും രക്ഷയില്ല; പരഗ്വായോടു തോറ്റ് അര്‍ജന്റീന

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

അടുത്ത ലേഖനം
Show comments