Webdunia - Bharat's app for daily news and videos

Install App

മലമറിയ്ക്കുന്ന യാതൊന്നും സൂര്യ ചെയ്തിട്ടില്ല, വിമര്‍ശനവുമായി സെവാഗ്

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (17:30 IST)
ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദ്ര സെവാഗ്. ഇന്ത്യയുടെ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് കളിക്കേണ്ടതെന്നും പ്ലേയിങ് ഇലവനിലേക്ക് സൂര്യയെ കളിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കേണ്ടത് പോലുമില്ലെന്നും സെവാഗ് പറഞ്ഞു.
 
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ സെഞ്ചുറിയോടെ ശ്രേയസ് അയ്യര്‍ ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായി. ശ്രേയസ് നാലാം നമ്പറിലും രാഹുല്‍ അഞ്ചാമതും ഹാര്‍ദ്ദിക് ആറാമതുമായി കളിക്കട്ടെ. ഈ സാഹചര്യത്തില്‍ സൂര്യകുമാറിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടുക എന്നത് ബുദ്ധിമുട്ടാകും. സെവാഗ് പറഞ്ഞു. ടീമിലെ എല്ലാ പൊസിഷനുകളിലും ആളുണ്ടെന്നത് മാത്രമല്ല ഏകദിനത്തില്‍ അതിനും മാത്രം പോന്ന ഒരു പ്രകടനവും സൂര്യ നടത്തിയിട്ടില്ലെന്നും സൂര്യകുമാരിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 10 ഓവര്‍ പന്തെറിയേണ്ടിവരുമെന്നും സെവാഗ് പറഞ്ഞു. ശ്രേയസ് അയ്യര്‍ക്ക് പകരം മറ്റൊരാളെ കളിപ്പിക്കുകയാണെങ്കില്‍ അത് ഇഷാന്‍ കിഷന്‍ ആയിരിക്കണമെന്നും സെവാഗ് പറഞ്ഞു. ഇടം കയ്യന്‍ ബാറ്ററാണ് എന്നതിന്റെ ആനുകൂല്യമാണ് ഇഷാനെ തെരെഞ്ഞെടുക്കുന്നതിന്റെ കാരണമായി സെവാഗ് പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments