Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി വാക്ക് മാറി, പന്തിന്റെ കുറ്റി തെറിച്ചു; നേട്ടമുണ്ടാക്കിയത് ശ്രേയസ് - ക്യാപ്‌റ്റനെതിരെ ഗവാസ്‌കര്‍ രംഗത്ത്

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (13:26 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍.

നിര്‍ണായ ഘട്ടത്തില്‍ ഋഷഭ് പന്തിനെ നാലാത് ഇറക്കിയ കോഹ്‌ലിയുടെ നടപടിയും, മികച്ച ഒരു ഇന്നിംഗ്‌സ് ആവശ്യമുള്ളപ്പോള്‍ യുവതാരം പരാജയപ്പെട്ടതുമാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.

“ടോപ് ത്രീ ബാറ്റ്‌സ്‌മാന്മാരായ ധവാന്‍, രോഹിത്, കോഹ്‌ലി എന്നിവര്‍  40-45 ഓവര്‍ വരെ ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ പന്തിനെ നാലാം നമ്പറില്‍ ഇറക്കാവൂ. ഋഷഭ് മികച്ച താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍, 30 - 35 ഓവറുകളില്‍ നാലാമന്‍ ക്രീസില്‍ എത്തേണ്ടിവന്നാല്‍ പന്തിനേക്കാള്‍ മികച്ച ഓപ്‌ഷന്‍ ശ്രേയസ് അയ്യരാണ്”

“മധ്യനിരയില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ താരത്തിനാകും. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ അതാണ് സംഭവിച്ചത്. ലഭിച്ച അവസരം ശ്രേയസ് മുതലാക്കി“ - എന്നും ഗവാസ്‌കര്‍ പറഞ്ഞു.

ധവാനും രോഹിത്തും അതിവേഗം മടങ്ങിയതിന് പിന്നാലെ നാലാമനായി പന്തിനെ ക്രീസില്‍ എത്തിച്ചതാണ് ഗവാസ്‌കറുടെ എതിര്‍പ്പിന് കാരണമായത്. പന്ത് അഞ്ചാമതും ശ്രേയസ് നാലാമതും ഇറങ്ങുമെന്നാണ് മത്സരത്തിന് മുമ്പ് കോഹ്‌ലി പറഞ്ഞത്. എന്നാല്‍, ഗ്രൌണ്ടില്‍ മറിച്ചാണ് സംഭവിച്ചത്.

വിക്കറ്റ് കാത്ത് സൂക്ഷിച്ച് കളിക്കേണ്ട സമയത്ത് 35 പന്തില്‍ 20 റണ്‍സെടുത്ത് ബ്രാത്ത്‌വെയ്‌റ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു പന്ത്. ഇതോടെയാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവാസ്‌കര്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments