Webdunia - Bharat's app for daily news and videos

Install App

‘താരങ്ങളുടെ പിന്മാറ്റത്തിന് കാരണം ഇന്ത്യയല്ല’; പാകിസ്ഥാന്റെ ആരോപണം തള്ളി ശ്രീലങ്ക

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (15:54 IST)
പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്മാറാന്‍ കാരണം  ഇന്ത്യയാണെന്ന പാക് മന്ത്രി ഫവദ് ഹുസൈന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ലങ്കന്‍ കായികമന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ.

2009ല്‍ പര്യടനത്തിന് എത്തിയ ലങ്കന്‍ ടീമിന് നേര്‍ക്കുണ്ടായ ഭീകരാക്രമണമാണ് പാകിസ്ഥാനെതിരായ പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ താരങ്ങളെ പ്രേരിപ്പിച്ചതെന്ന് ഹാരിന്‍ ഫെര്‍ണാണ്ടോ ട്വിറ്ററിലൂടെ വ്യക്തമാക്കി.

“പാക് പര്യടനത്തില്‍ പങ്കെടുക്കേണ്ടെന്ന താരങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ഇന്ത്യയുടെ സ്വാധീനമാണെന്ന ആരോപണം തെറ്റാണ്. 2009ല്‍ പാകിസ്ഥാനില്‍ എത്തിയ തങ്ങളുടെ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഈ സംഭവമാണ് നിലവിലെ പിന്മാറ്റത്തിന് താരങ്ങളെ പ്രേരിപ്പിച്ചത്. യാത്രയ്‌ക്ക് തയ്യാറായിരിക്കുന്ന താരങ്ങളെ ബഹുമാനിക്കുന്നു. ലങ്ക പൂര്‍ണ സജ്ജമാണ്, പാക്കിസ്ഥാനെ അവരുടെ നാട്ടില്‍ തോല്‍പിക്കാനാവും എന്നാണ് പ്രതീക്ഷ“ - എന്നും ലങ്കന്‍ കായികമന്ത്രി പറഞ്ഞു.

സുരക്ഷാഭീതി കണക്കിലെടുത്ത് പാക് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ലസിത് മലിംഗ, ദിമുത് കരുണരത്‍നെ എന്നിവർ ഉൾപ്പെടെ 10 പേരാണ് പിന്മാറിയത്. തിസാര പെരേര, ഏഞ്ചലോ മാത്യൂസ്, നിരോഷൻ ഡിക്ക്‌വല്ല, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, അഖില ധനഞ്ജയ, സുരംഗ ലക്മൽ, ദിനേഷ് ചണ്ഡിമൽ എന്നിവരാണ് ലങ്കന്‍ ബോര്‍ഡിനെ വിസമ്മതം അറിയിച്ചത്.

ഈ മാസം 27നാണ് പരമ്പര തുടങ്ങേണ്ടത്. മൂന്നു വീതം ഏകദിന, ട്വന്റി20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. മുതിര്‍ന്ന താരങ്ങള്‍ പിന്മാറിയതോടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സമ്മര്‍ദ്ദത്തിലായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments