Webdunia - Bharat's app for daily news and videos

Install App

എന്താണ് മായങ്ക് കാണിക്കുന്നത്, ടീമിന് പുറത്തിടാൻ സമയമായില്ലേ?

Webdunia
ബുധന്‍, 19 ഏപ്രില്‍ 2023 (19:46 IST)
ഐപിഎല്ലിലെ പുതിയ സീസണിൽ പരാജയപ്പെട്ട താരങ്ങൾ അനവധിയാണ്. പൃഥ്വി ഷായും ആവേശ് ഖാനും മായങ്ക് അഗർവാളുമടക്കം നിരവധി പേരാണ് സീസണിൽ കാര്യമായ പ്രകടനം നടത്താനാവാതെ പാടുപ്പെടുന്നത്. നേരത്തെ പഞ്ചാബ് കിംഗ്സിലായിരുന്നപ്പോൾ പല വെടിക്കെട്ട് പ്രകടനങ്ങളും നടത്തിയിട്ടുള്ള മായങ്ക് അഗർവാൾ പുതിയ സീസണിൽ ടെസ്റ്റ് ശൈലിയിലാണ് ഹൈദരാബാദിനായി ബാറ്റ് വീശുന്നത്.
 
കഴിഞ്ഞ മത്സരത്തിൽ 48 റൺസുമായി മുംബൈ ഇന്ത്യൻസിനെതിരെ ടീമിൻ്റെ ടോപ് സ്കോറർ ആയെങ്കിലും മത്സരത്തിൽ 41 പന്തിൽ നിന്നും വെറും 48 റൺസാണ് താരം നേടിയത്. ഓപ്പണറായി ക്രീസിലെത്തുന്ന താരം പവർ പ്ലേ മുതലാക്കുന്നതിലും സമ്പൂർണ്ണ പരാജയമാണ്. കഴിഞ്ഞ 5 ഇന്നിങ്ങ്സുകളിലായി വെറും 108 എന്ന സ്ട്രൈക്ക്റേറ്റിലാണ് ടീമിൻ്റെ ഓപ്പണിംഗ് താരമായ മായങ്ക് ബാറ്റ് വീശുന്നത്. 22.60 എന്ന ശരാശരിയിൽ 113 റൺസാണ് മായങ്ക് ഈ സീസണിൽ നേടിയിട്ടുള്ളത്. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മെല്ലെപ്പോക്കിൽ വൻ വിമർശനമാണ് ഹൈദരാബാദ് താരത്തിനെതിരെ ഉയർത്തുന്നത്.
 
പവർ പ്ലേയിൽ തണുപ്പൻ പ്രകടനമാണ് താരം നടത്തുന്നതെന്നും താരത്തെ ടീമിൽ നിന്ന് തന്നെ പുറത്താക്കേണ്ട സമയം കഴിഞ്ഞുവെന്നും ആരാധകർ പറയുന്നു. ടി20 ക്രിക്കറ്റിൽ ആങ്കർ റോളിന് വ്വലിയ പ്രാധാന്യമില്ലെന്നും ഓപ്പണറായി ഇറങ്ങുന്ന താരത്തിന് പവർ പ്ലേ മുതലാക്കാനാകണമെന്നും ആരാധകർ പറയുന്നു. മായങ്കിന് പകരം ഹാരി ബ്രൂക്കിനൊപ്പം വിവ്രാന്തിനെയോ അഭിഷേക് ശർമയേയോ ഓപ്പണറായി ടീം പരിഗണിക്കണമെന്നും ഹൈദരാബാദ് ആരാധകർ ആവശ്യപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments