Webdunia - Bharat's app for daily news and videos

Install App

ഒന്നും മറക്കുന്നയാളല്ല, ഇനിയൊരിയ്ക്കലും ധോണിയ്ക്കെതിരെ കളിയ്ക്കാൻ ഇടവരാതിരിയ്ക്കട്ടെ, ബെൻ സ്റ്റോക്സിന്റെ പരാമാർശത്തിൽ ശ്രീശാന്തിന്റെ മറുപടി

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (13:25 IST)
കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ മനപ്പൂർവം തോറ്റുതന്നു എന്ന് ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെ പരാമർശം വലിയ വിവാദമായി മാറിയിരുന്നു. പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റു എന്നായിരുന്നു പരോക്ഷമായി ബെൻ സ്റ്റോക്സ് പറഞ്ഞത്. കളി ജയിപ്പിയ്ക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ധോണി അതിന് ശ്രമിച്ചില്ല എന്നായിരുന്നു പ്രധാന വിമർശനം. ബെൻ സ്റ്റോക്സിന്റെ ഈ പരാമർശത്തിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ശ്രീശാന്ത്.
 
ഇനിയൊരിയ്ക്കലും ധോണിക്കെതിരെ ബെൻ സ്റ്റോക്സ് കളിയ്ക്കാതിരിയ്ക്കട്ടെ എന്നും അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഗ്രൗണ്ടിൽ കനത്ത പ്രഹരം സ്റ്റോക്സ് നേരിടേണ്ടിവരുമെന്നുമാണ് ശ്രീശാന്തിന്റെ മുന്നറിയിപ്പ്. ഇൻസ്റ്റഗ്രാം ലൈവിലാണ് ശ്രീശാന്തിന്റെ മറുപടി. സ്‌റ്റോക്‌സ് ഇനി ധോണിക്കെതിരേ കളിക്കാന്‍ ഇടവരരുതേയെന്നാണ് താന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. കാരണം ഇങ്ങനെയുള്ള കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കുന്നയാളല്ല ധോണി. 
 
സ്റ്റോക്‌സിന് എല്ലാ ആശംസകളും നേരുകയാണ്. ഐപിഎല്ലിലോ, ഭാവിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിലോ അദ്ദേഹം ധോണിക്കെതിരേ കളിക്കാന്‍ ഇട വരാതിരിക്കട്ടെ. നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ സ്റ്റോക്‌സിനെതിരേ ഗ്രൗണ്ടിന്റെ എല്ലാ കോണിലേക്കും ഷോട്ടുകള്‍ പായിച്ച്‌ ധോണി റണ്‍സ് വാരിക്കൂട്ടും. അത് ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാനിടയുണ്ട്. സ്‌റ്റോക്‌സ് ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരിക്കാം. പക്ഷെ ധോണിയെ ഔട്ടാക്കാന്‍ അദ്ദേഹത്തനു സാധിക്കില്ല. ശ്രീശാന്ത് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments