Webdunia - Bharat's app for daily news and videos

Install App

കോലിക്ക് കുറേ സെഞ്ചുറിയില്ലേ, ഇത്തവണ ഞങ്ങള്‍ ഒരു കപ്പെടുക്കട്ടെ: ഡിവില്ലിയേഴ്‌സ്

തന്റെ ഹൃദയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ആണെന്നും അവര്‍ കിരീടം ചൂടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു

രേണുക വേണു
ശനി, 29 ജൂണ്‍ 2024 (06:28 IST)
ദക്ഷിണാഫ്രിക്ക ആദ്യമായി ഒരു ലോകകപ്പ് എടുക്കുന്നത് കാണാനുള്ള ത്രില്ലിലാണ് എ.ബി.ഡിവില്ലിയേഴ്‌സ്. വിരാട് കോലി പൂജ്യത്തിനു പുറത്തായി ദക്ഷിണാഫ്രിക്ക ജയിക്കുന്നതാണോ കോലി സെഞ്ചുറി നേടി ഇന്ത്യ ജയിക്കുന്നത് കാണാനാണോ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ആണ് ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. 'കോലിക്ക് ഒരുപാട് സെഞ്ചുറികള്‍ ഇല്ല, ദക്ഷിണാഫ്രിക്ക ഒരു കപ്പ് എടുക്കട്ടെ' എന്നാണ് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്. 
 
തന്റെ ഹൃദയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ആണെന്നും അവര്‍ കിരീടം ചൂടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ' ചരിത്രം രചിക്കാനുള്ള മികച്ചൊരു ടീം കോംബിനേഷന്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഇന്ത്യയുടെ മികച്ച കളിക്കാര്‍ കൂടിയാകുമ്പോള്‍ ഇത്തവണത്തെ ഫൈനല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാകും,' ഡിവില്ലിയേഴ്‌സ് പറഞ്ഞു. 
 
ബര്‍ബഡോസില്‍ ഇന്ന് രാത്രി എട്ട് മുതലാണ് ട്വന്റി 20 ലോകകപ്പ് ഫൈനല്‍. ആദ്യ ലോകകപ്പ് എന്ന ലക്ഷ്യവുമായി ദക്ഷിണാഫ്രിക്കയും രണ്ടാം ട്വന്റി 20 ലോകകപ്പ് സ്വപ്‌നം കണ്ട് ഇന്ത്യയും ഫൈനലില്‍ ഏറ്റുമുട്ടും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments