Webdunia - Bharat's app for daily news and videos

Install App

അവനെ തിരികെയെത്തിക്കു, ടെസ്റ്റിൽ ഇന്ത്യക്ക് അവനെ വേണം: സൗരവ് ഗാംഗുലി

Webdunia
ബുധന്‍, 14 ജൂണ്‍ 2023 (15:28 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോടേറ്റ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ടീമിലെ പല താരങ്ങളും കരിയറിന്റെ അവസാനഘട്ടത്തിലാണെന്ന സാഹചര്യത്തില്‍ ഭാവിയെ മുന്നില്‍ കണ്ട് പുതിയ ടീമിനെ ഒരുക്കുക എന്ന വെല്ലുവിളി ഇന്ത്യയ്ക്ക് മുന്നിലുണ്ട്. 2025ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ പലരും വിരമിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.
 
ഇന്ത്യയ്ക്ക് എല്ലാ കാലവും പ്രതിഭയുള്ള താരങ്ങളുണ്ട്. ആഭ്യന്തരക്രിക്കറ്റില്‍ രജത് പാട്ടീദാര്‍,യശ്വസി ജയ്‌സ്വാള്‍,റുതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. പാണ്ഡ്യ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ അവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരികെ വരണമെന്നാണ് എനിക്ക് പറയാനുള്ളത്. പ്രത്യേകിച്ച് വിദേശത്തെ പിച്ചുകളില്‍ കളിക്കുമ്പോള്‍. നടുവിനേറ്റ പരിക്കിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. 2018 സെപ്റ്റംബറിലാണ് ഹാര്‍ദ്ദിക് അവസാനമായി ടീം ഇന്ത്യയ്ക്കായി കളിച്ചത്. കരിയറില്‍ 11 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ചുറിയും 4 അര്‍ധസെഞ്ചുറികളും സഹിതം 31.29 ശരാശരിയില്‍ 532 റണ്‍സാണ് പാണ്ഡ്യ നേടിയിട്ടുള്ളത്. ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം 17 വിക്കറ്റുകളും പാണ്ഡ്യയുടെ പേരിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments