Webdunia - Bharat's app for daily news and videos

Install App

പന്തുകൊണ്ടത് തുടയിൽ, വേദനകൊണ്ട് പുളഞ്ഞുപോയി, ഷമിയെ നേരിട്ടതിനെകുറിച്ച് സ്മൃതി മന്ദാന

Webdunia
ശനി, 2 മെയ് 2020 (13:24 IST)
മുംബൈ: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്ക്ക് എതിരെ ബാറ്റ് ചെയ്യുക ഏതൊരു ക്രിക്കറ്റർക്കും പ്രയാസകരം തന്നെയായിരിയ്ക്കും. അതിവേഗത്തിൽ ആക്രമിക്കാനെന്നോണമായിരിക്കും പന്തുകൾ പാഞ്ഞടുക്കുക. ഷമിയുടെ പന്തുകൾ നേരിട്ടപ്പോഴുള്ള അനുഭവത്തെകുറിച്ച് തുറന്നുപറയുകയാണ് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഷമിയുടെ പന്തുകോണ്ട് തന്റെ കാൽ തുടയിൽ പരിക്കേൽപ്പിച്ചു എന്ന് താരം വെളിപ്പെടുത്തി ജെമിമക്കും, രോഹിത്‌ ശര്‍മക്കുമൊപ്പം ലൈവ്‌ ചാറ്റിനിടെയാണ് സ്മൃതി മന്ദാന അനുഭവം തുറന്നുപറഞ്ഞത്. 
 
മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയിലാണ്‌ എനിക്കെതിരെ ഷമി പന്തെറിഞ്ഞത്. ശരീരത്തിലേക്ക്‌ പന്തെറിയില്ലെന്ന്‌ അദ്ദേഹം എനിയ്ക്ക് ഉറപ്പ്‌ നല്‍കിയിരുന്നു. ആദ്യ രണ്ട്‌ ഡെലിവറികൾ എനിക്ക്‌ തൊടാൻപോലുമായില്ല. മൂന്നാമത്‌ വന്ന പന്ത് കാല്‍ തുടയില്‍ തട്ടി. വേദനകൊണ്ട്‌ ഞാന്‍ പുളയുകയായിരുന്നു. പിന്നീട് പന്ത് തട്ടിയ ഭാഗം കറുപ്പ്‌, നീല, പച്ച നിറങ്ങളായി മാറിക്കൊണ്ടിരുന്നു സ്മൃതി മന്ദാന പറഞ്ഞു.
 
ഷമിയെ എതിരിടുക എന്നത് പ്രയാസം തന്നെയാണെന്ന് രോഹിത്‌ ശര്‍മയും സമ്മതിച്ചു. പച്ചപ്പുള്ള പിച്ച് കണ്ടാല്‍ തന്നെ ഷമി ബിരിയാണി അധികം കഴിക്കും എന്നായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ. ബൂമ്രയും ഷമിയും തമ്മിലാണ്‌ ഏപ്പോഴും മത്സരം. കൂടുതല്‍ തവണ എതിരാളികളുടെ ഹെല്‍മറ്റില്‍ പന്ത്‌ കൊള്ളിക്കുന്നതാര്, എതിരാളികളെ കൂടുതല്‍ ബീറ്റ്‌ ചെയ്യുന്നതാര്‌ എന്നിങ്ങനെയാണ്‌ അവർക്കിടയിലുള്ള മത്സരം. രോഹിത് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments