Webdunia - Bharat's app for daily news and videos

Install App

ചേസിങ്ങിൽ മാസ്റ്റർ! കോലിക്കും രോഹിത്തിനുമൊപ്പം ഇടം നേടി സ്മൃതി മന്ദാന

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (14:56 IST)
2022 കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരെ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ എലൈറ്റ് ക്ലബിൽ ഇടം നേടി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന. മത്സരത്തിൽ 8 ഫോറുകളും 3 സിക്സറുമടങ്ങുന്ന സ്മൃതിയുടെ 63 റൺസ് പ്രകടനത്തിൻ്റെ ബലത്തിലാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്.
 
പാകിസ്ഥാനെതിരായ ഇന്നിങ്സോടെ ടി20 ക്രിക്കറ്റിൽ ചേസ് ചെയ്യുമ്പോൾ 1000 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററെന്ന നേട്ടം സ്മൃതി സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ ബാറ്റർ കൂടിയാണ് സ്മൃതി മന്ദാന. ഇന്ത്യൻ പുരുഷ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും മാത്രമാണ് ഇതിന് മുൻപ്  ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.
 
40 ഇന്നിങ്ങ്സുകളിൽ എതിർ ടീമിൻ്റെ ടാർഗറ്റ് ചേസ് ചെയ്യാൻ സ്മൃതി ഇറങ്ങിയപ്പോൾ നേടിയത് 1059 റൺസാണ്. ചേസിങ്ങിൽ 1789 റൺസാണ് കോലി അടിച്ചുകൂട്ടിയത്. 1375 റൺസാണ് ടി20 ചേസിങ്ങിൽ രോഹിത്തിനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

South Africa vs India, 1st T20: ടെസ്റ്റില്‍ എലികളായെങ്കിലും ട്വന്റി 20 യിലെ പുലികള്‍ ഞങ്ങള്‍ തന്നെ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

Sanju Samson: ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍; സൂപ്പര്‍മാന്‍ സഞ്ജു !

Sanju Samson: 'മോനേ സഞ്ജു അടിച്ചു കേറി വാ'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി

12 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന, ഞാൻ ഇന്നുവരെ ഒപ്പം കളിച്ചവരിൽ മികച്ച ക്യാപ്റ്റൻ സഞ്ജു: സന്ദീപ് ശർമ

ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍

അടുത്ത ലേഖനം
Show comments