Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ പ്രതിഫലത്തിൽ 100 കോടി ക്ലബില്‍ സുരേഷ് റെയ്ന

Webdunia
വെള്ളി, 22 ജനുവരി 2021 (12:20 IST)
ഐപിഎല്‍ പ്രതിഫലത്തിൽ 100 കോടി ക്ലബില്‍ ഇടംപിടിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. 14 ആം ഐപിഎല്‍ സീസണില്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്ന റെയ്‌നയ്ക്ക് 11 കോടി രൂപയാണ് പ്രതിഫലം. ഐപിഎൽ പ്രതിഫലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സുരേഷ് റെയ്ന. സിഎസ്‌കെ നായകൻ മഹേന്ദ്ര സിങ് ധോണി, ആർസിബി നായകൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ എന്നിവരാണ് റെയ്നയ്ക്ക് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള താരങ്ങൾ. 
 
2008 മുതല്‍ ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പമാണ് റെയ്‌ന. ഐപിഎലിൽ വിലക്ക് നേരിട്ട കാലത്ത് ഗുജറാത്ത് ലയേണ്‍സിന് വേണ്ടി റെയ്‌ന കളിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ യുഎഇയിലെത്തിയ ശേഷം പെട്ടന്ന് റെയ്ന മടങ്ങിയത് വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമെല്ലാം കാരണമായിരുന്നു. റെയിന അടുത്ത സീസണിൽ ചെന്നൈ വിട്ടേയ്ക്കും എന്നും സിഎസ്‌കെ റെയ്നയെ ഒഴിവാക്കിയേക്കും എന്നെല്ലാം അഭ്യൂഹങ്ങളും പരന്നിരുന്നു. ചരിത്രത്തിലദ്യമായി പ്ലേയോഫ് കാണാതെ സിഎസ്‌കെ പുറത്തായതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ടീമിൽ റെയ്നയുടെ അഭാവമാണ് എന്ന് വിമർശനം ഉയരുകയും ചെയ്തു. അടുത്ത സീസണിൽ സിഎസ്‌കെയുടെ ഉയർത്തെഴുന്നേൽപ്പിന് കാത്തിരിയ്ക്കുകയാണ് ആരാധകർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments