Webdunia - Bharat's app for daily news and videos

Install App

അണ്ടർ 19 കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ്, രോഹിതുമൊത്തുള്ള വിജയരഹസ്യം തുറന്നുപറഞ്ഞ് ശിഖർ ധവാൻ

Webdunia
വെള്ളി, 12 ജൂണ്‍ 2020 (14:04 IST)
ഇന്ത്യയുടെ വെടിയ്ക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് ശർമ്മ ശിഖർ ധവാൻ കൂട്ടുകെട്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഈ ആപ്പണിങ് കൂട്ടുകെട്ട് തുടരാനാകാതെ പോയത് ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെ സാരമായി തന്നെ ബാധിച്ചിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയൢ ഏറ്റവും വിശ്വാസം ഈ ഓപ്പണിങ് ജോഡികളെ തന്നെ. 16 സെഞ്ചുറികളാണ് ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. 21 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി ഇനി സച്ചിന്‍-ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്
 
രോഹിത് ശർമ്മയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചും തുറന്നു സംസാരിയ്ക്കുകയാണ് ഇപ്പോൾ ശിഖർ ധവാൻ. പരസ്പരം വിശ്വസിയ്ക്കാവുന്ന നല്ല കൂട്ടുകാരാണ് തങ്ങളെന്ന് ശിഖർ ധവാൻ പറയുന്നു. 'അണ്ടര്‍ 19 കളിച്ചിരുന്ന കാലം മുതല്‍ രോഹിത് ശര്‍മയെ അറിയാം. എന്നേക്കേള്‍ ഒന്നുരണ്ടു വര്‍ഷം ജൂനിയറായിരുന്നു അവന്‍. അക്കാലത്ത് ഞങ്ങൾ ഒരുമിച്ചാണ് ക്യാംപുകളില്‍ പങ്കെടുത്തിരുന്നത്. പരസ്പരം വിശ്വസിക്കുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. ആ പരസ്പര വിശ്വാസം തന്നെയാണ് ഞങ്ങളുടെ വിജയരഹസ്യം 
 
പ്രകൃതവും സ്വഭാവവും രീതികളുമെല്ലാം ഞങ്ങൾക്ക് പരസ്പരം അറിയാം. ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ കളിയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് കേൾക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. എല്ലാ കാര്യങ്ങളിലും ഒരുമയുണ്ടാകുമ്പോൾ അത് വലിയരീതിയിൽ പോസിറ്റീവ് എനര്‍ജി നൽകും. ബാറ്റിങില്‍ എപ്പോഴെങ്കിലും, എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോള്‍ ഞാന്‍ അവനോട് ചോദിക്കാറുണ്ട്. അങ്ങനെ എല്ലാ കാര്യവും പരസ്പരം തുറന്നു ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷത്തില്‍ 230 ദിവസവും ഞങ്ങള്‍ ഒരുമിച്ചാണ്. അതുകൊണ്ടാണ് ടീം ഇന്ത്യയെന്നത് കുടുംബം തന്നെയായി മാറിയത്. ധവാൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments