Webdunia - Bharat's app for daily news and videos

Install App

ദൈവത്തിന്റെ നമ്പര്‍ ഇവനോ ?; യുവതാരത്തിന് പത്താം നമ്പര്‍ നല്‍കിയത് ചീത്തവിളി കേള്‍ക്കാനോ ? - ബിസിസിഐക്കു നേരെയും രോക്ഷം

ദൈവത്തിന്റെ നമ്പര്‍ ഇവനോ ?; യുവതാരത്തിന് പത്താം നമ്പര്‍ നല്‍കിയത് ചീത്തവിളി കേള്‍ക്കാനോ ?

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (15:32 IST)
ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍ ഷര്‍ദുള്‍ താക്കൂറിനെതിരെ സോഷ്യല്‍ മീഡിയ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്‍റെ പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ഇന്ത്യന്‍ ആരാധകര്‍ ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്റെ ജേഴ്‌സി നമ്പര്‍ സ്വീകരിക്കാന്‍ ഷര്‍ദുള്‍ താക്കൂറിന് എങ്ങനെ സാധിച്ചുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. 'ജേഴ്‌സി നമ്പര്‍ 10' എന്ന പേരില്‍ ഹാഷ്ടാഗ് ചേര്‍ത്തായിരുന്നു നവമാധ്യമങ്ങളിൽ യുവതാരത്തെ കൊല്ലാക്കൊല ചെയ്‌തത്.

സച്ചിനെയല്ലാതെ മറ്റാരെയും ആ ജേഴ്‌സി നമ്പറില്‍ കാണാനാകില്ലെന്ന് ചില ആരാധകര്‍ പറഞ്ഞപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ ഷര്‍ദുള്‍ താക്കൂറിന് എങ്ങനെ ധൈര്യം വന്നുവെന്നും ചിലര്‍  ചോദിച്ചു.  

സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സി ഷര്‍ദുള്‍ അര്‍ഹിക്കുന്നില്ലെന്നും അഴിച്ചുമാറ്റാനും ചിലര്‍ ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാൻ ശാർദൂൽ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചിലര്‍ വ്യക്തമാക്കിയപ്പോള്‍ പുതുമുഖത്തിന് ജേഴ്‌സി നല്‍കിയതില്‍ ബിസിസിഐയ്ക്ക് നേരെയും രൂക്ഷമായ പ്രതികരണങ്ങളും ചീത്തവിളിയും ഉണ്ടായി.  

പത്താം നമ്പർ ജഴ്സി ഉപയോഗിക്കാൻ ബിസിസിഐ ഇനി ആരെയും അനുവദിക്കരുതെന്നാണ് ഏറെപ്പേർ ആവശ്യപ്പെട്ടത്. അത് വെറുമൊരു നമ്പർ മാത്രമാണെന്ന് ബിസിസിഐ ധരിക്കരുതെന്നും സച്ചിനെ ആരാധിക്കുന്നവരുടെ മുഴുവൻ വികാരമാണ് ആ നമ്പറെന്നും ചിലർ കുറിച്ചു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments