ഇതേ മത്സരത്തില്‍ തന്നെ മറ്റൊരു മോശം പ്രവൃത്തിയും ഷാക്കിബ് ചെയ്തു. അതും അംപയര്‍ക്കെതിരെ തന്നെയായിരുന്നു. ഇത്തവണ വിക്കറ്റ് മൊത്തം വലിച്ചൂരി എറിഞ്ഞാണ് ഷാക്കിബ് ദേഷ്യം തീര്‍ത്തത്.Shit Shakib..! You cannot do this. YOU CANNOT DO THIS. #DhakaLeague Its a shame. pic.twitter.com/WPlO1cByZZ
— Saif Hasnat (@saifhasnat) June 11, 2021
വിമര്‍ശനം രൂക്ഷമായതോടെ ഷാക്കിബ് തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തി. കളിക്കിടെ അതിരുവിട്ടു പെരുമാറിയതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നതായി ഷാക്കിബ് പറഞ്ഞു. 'എന്നെ പോലൊരു മുതിര്‍ന്ന താരം ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പെട്ടന്ന് സംഭവിച്ചു പോയതാണ്. ടീമിനോടും മാനേജ്‌മെന്റിനോടും ടൂര്‍ണമെന്റ് അധികൃതരോടും സംഘാടകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. മാനുഷികമായ ഒരു തെറ്റാണ് പറ്റിയത്. ഭാവിയില്‍ ഇങ്ങനെ ആവര്‍ത്തിക്കില്ലെന്ന് പറയുന്നു,' ഷാക്കിബ് പറഞ്ഞു.One more... Shakib completely lost his cool. Twice in a single game. #DhakaLeague Such a shame! Words fell short to describe these... Chih... pic.twitter.com/iUDxbDHcXZ
— Saif Hasnat (@saifhasnat) June 11, 2021