Webdunia - Bharat's app for daily news and videos

Install App

ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിക്കുന്ന എട്ടാമത് ഇന്ത്യൻ താരമായി സെവാഗ്, ലിസ്റ്റിലുള്ള മറ്റ് താരങ്ങളെ അറിയാം

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2023 (15:24 IST)
ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇതിഹാസതാരവുമായ വിരേന്ദര്‍ സെവാഗ്. മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറും ലോകകപ്പ് ഹീറോയുമായ അരവിന്ദ ഡിസില്‍വയും സെവാഗിനൊപ്പം പട്ടികയില്‍ ഇടം നേടി. മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനായ ഡയാന എഡുല്‍ജിയും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. ലിസ്റ്റില്‍ ഇടം നേടുന്ന ആദ്യ വനിതാ താരമാണ് ഡയാന എഡുല്‍ജി.
 
ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് സെവാഗ്. സുനില്‍ ഗവാസ്‌കര്‍, ബിഷന്‍ സിങ് ബേദി,കപില്‍ ദേവ്,അനില്‍ കുംബ്ലെ,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,വിനു മങ്കാദ്,രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതിന് മുന്‍പ് ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയ താരങ്ങള്‍. ബാറ്റിംഗ് ശൈലിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം തീര്‍ത്ത ബാറ്ററാണ് സെവാഗ്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 2 തവണ ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കിയ ആദ്യ താരം സെവാഗാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. 2007, 2011 വര്‍ഷങ്ങളിലെ ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിലും താരം ഭാഗമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments