Webdunia - Bharat's app for daily news and videos

Install App

കുൽദീപ് സെന്നും സന്ദീപ് ശർമയുള്ള ടീമിൽ ഫസ്റ്റ് ഇലവനിൽ ആസിഫ് എങ്ങനെ? സഞ്ജുവിനെ കാത്ത് കൂടുതൽ ചോദ്യങ്ങൾ

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (19:18 IST)
ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മികച്ച പ്രകടനമാണ് സഞ്ജു സാംസണിന് കീഴിലുള്ള രാജസ്ഥാൻ റോയൽസ് നടത്തുന്നത്. മുൻനിര ബാറ്റർമാരുടെ ഫോമാണ് റോയൽസിന് കരുത്താകുന്നത്. കഴിഞ്ഞ സീസണിലേത് പോലെ മധ്യനിരയിൽ മിന്നൽ പ്രകടനങ്ങൾ നടത്താൻ ഷിമ്രോൺ ഹെറ്റ്മെയർക്കാവുമ്പോൾ റിയാൻ പരാഗും ദേവ്ദത്തും അവസരത്തിനൊത്തുയരാത്തത് രാജസ്ഥാന് തലവേദനയാണ്. അതിനിടെ യുവതാരം ധ്രുവ് ജുറലിൻ്റെ പ്രകടനം വലിയ പ്രതീക്ഷയാണ് രാജസ്ഥാന് നൽകുന്നത്.
 
ബൗളിംഗിൽ ട്രെൻഡ് ബോൾട്ട്, രവിചന്ദ്ര അശ്വിൻ,യൂസ്വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം മലയാളി താരമായ കെ എം ആസിഫാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ്റെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ടീമിൽ പരിചയസമ്പന്നനായ സന്ദീപ് ശർമ, കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ കുൽദീപ് സെൻ എന്നിവർ ഉള്ളപ്പോൾ ആസിഫിന് തുടർച്ചയായി അവസരം നൽകുന്നതിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
 
ആദ്യ മത്സരത്തിൽ ബോളുകൊണ്ട് തിളങ്ങാൻ ആസിഫിനായെങ്കിലും രണ്ടാം മത്സരത്തിൽ പഞ്ചാബ് താരത്തെ തിരഞ്ഞുപിടിച്ചു പ്രഹരിച്ചിരുന്നു. സഞ്ജുവിൻ്റെ വജ്രായുധമായ ചഹലും കഴിഞ്ഞ മത്സരത്തിൽ അടിവാങ്ങി. ആസിഫിനെക്കാൾ ഐപിഎല്ലിൽ കഴിവ് തെളിയിച്ചിട്ടുള്ള കുൽദീപ് സെൻ,സന്ദീപ് ശർമ എന്നിവരുള്ളപ്പോൾ ആസിഫിന് തുടർച്ചയായി അവസരം ലഭിക്കുന്നത് സഞ്ജുവിൻ്റെ ഫേവറേറ്റിസം മൂലമാണെന്ന് വിമർശനങ്ങൾ വരുന്നുണ്ട്.
 
അതേസമയം കുൽദീപ് സെൻ, സന്ദീപ് ശർമ എന്നീ താരങ്ങൾക്ക് പരിക്കോ മറ്റോ ഉണ്ടോ എന്നത് ഇത് വരെ വ്യക്തമല്ല. ആസിഫിനേക്കാൾ മികച്ച താരങ്ങൾ ടീമിലുള്ളപ്പോൾ ലഭ്യമായതിൽ മികച്ച ടീമിനെയാകണം രാജസ്ഥാൻ ഇറക്കേണ്ടത്. ഫേവറേറ്റിസത്തിനേക്കാൾ ടീമിൻ്റെ താത്പര്യത്തിനാകണം സഞ്ജു മുൻതൂക്കം നൽകേണ്ടതെന്നും ആരാധകർ സഞ്ജുവിനെ ഓർമിപ്പിക്കുന്നു. വരും മത്സരങ്ങളിലും ആസിഫ് പരാജയപ്പെടുകയാണെങ്കിൽ ഈ വിഷയത്തിൽ സഞ്ജുവിന് നേരെ കടുത്ത വിമർശനം വരുമെന്ന് ഉറപ്പാണ്. ലീഗ് മുന്നേറും തോറും കൂടുതൽ ചോദ്യങ്ങൾക്ക് സഞ്ജു ഉത്തരം പറയേണ്ടതായി വരും. ഒപ്പം ബാറ്റ് കൊണ്ടും മികവ് പുലർത്തണമെന്നത് സഞ്ജുവിന് വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments