Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Twenty 20 World Cup : രാഹുലും രോഹിത്തും ഓപ്പണര്‍മാര്‍, സൂര്യക്ക് ബാക്കപ്പായി സഞ്ജു, പേസ് നിരയെ നയിക്കാന്‍ ബുംറയും ഭുവനേശ്വര്‍ കുമാറും; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഇങ്ങനെ

Twenty 20 World Cup : രാഹുലും രോഹിത്തും ഓപ്പണര്‍മാര്‍, സൂര്യക്ക് ബാക്കപ്പായി സഞ്ജു, പേസ് നിരയെ നയിക്കാന്‍ ബുംറയും ഭുവനേശ്വര്‍ കുമാറും; ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഇങ്ങനെ
, തിങ്കള്‍, 18 ജൂലൈ 2022 (12:30 IST)
Twenty 20 World Cup Probable Squad: ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും തലപുകയ്ക്കുകയാണ്. പ്രതിഭാ ധാരാളിത്തമാണ് നിലവില്‍ ട്വന്റി 20 സ്‌ക്വാഡ് സെലക്ഷനില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. എങ്കിലും ഇതിനോടകം തന്നെ ട്വന്റി 20 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഏറെക്കുറെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ 
 
ഓപ്പണര്‍മാരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് യാതൊരു സംശയവുമില്ല. നായകന്‍ രോഹിത് ശര്‍മയും ഉപനായകന്‍ കെ.എല്‍.രാഹുലും തന്നെയായിരിക്കും പ്രധാന ഓപ്പണര്‍മാര്‍. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന ശൈലിയിലേക്ക് ഇരുവരും മാറും. 
 
ഇഷാന്‍ കിഷന്‍ 
 
പ്രധാന ഓപ്പണര്‍മാരായി രോഹിത്തും കെ.എല്‍.രാഹുലും ഉള്ളപ്പോള്‍ മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയുടെ ട്വന്റി 20 സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ഇടംകയ്യന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. ഒരു കളിയിലും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണര്‍ ഓപ്ഷനില്‍ ഇഷാന്‍ കിഷന്‍ ഉറപ്പാണ്. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതാണ് ഇഷാന്‍ കിഷന് മേല്‍ക്കൈ നല്‍കുന്നത്. 
 
വിരാട് കോലിയോ ദീപക് ഹൂഡയോ? 
 
നിലവിലെ സാഹചര്യത്തില്‍ വിരാട് കോലിക്ക് ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പില്ല. ഫോം വീണ്ടെടുത്താല്‍ മാത്രമേ കോലിയെ സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിക്കാവൂ എന്ന അഭിപ്രായമാണ് രാഹുല്‍ ദ്രാവിഡിനുള്ളത്. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പകരം ദീപക് ഹൂഡ ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കും. പാര്‍ട് ടൈം ബൗളറായി ഉപയോഗിക്കാം എന്നതും ദീപക് ഹൂഡയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. 
 
സൂര്യകുമാര്‍ യാദവ് 
 
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനം സെലക്ടര്‍മാരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. നാലാം നമ്പറില്‍ 90 ശതമാനവും സൂര്യകുമാര്‍ തന്നെയാകും കളിക്കുകയെന്ന് ബിസിസിഐയുമായി അടുത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂര്യകുമാറിന്റെ ബാക്കപ്പ് ഓപ്ഷനായി ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത. 
 
വിക്കറ്റിനു പിന്നില്‍ പന്ത് തന്നെ 
 
വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് തന്ന് അവസരം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ പന്തിന് തുടരെ അവസരങ്ങള്‍ കൊടുക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. 
 
ഫിനിഷര്‍ റോളിലേക്ക് ദിനേശ് കാര്‍ത്തിക്കും ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും 
 
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ദിനേശ് കാര്‍ത്തിക്കിനെ ഫിനിഷര്‍ റോളിലേക്ക് നിയോഗിച്ചിരിക്കുകയാണ് സെലക്ടര്‍മാര്‍. യുവതാരങ്ങളെ അടക്കം പുറത്തിരുത്തി ദിനേശ് കാര്‍ത്തിക്കിന് തുടരെ അവസരങ്ങള്‍ നല്‍കുന്നത് ഇക്കാരണത്താലാണ്. ഇന്ത്യയുടെ ട്വന്റി 20 പദ്ധതികളില്‍ കാര്‍ത്തിക്ക് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 
 
ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകും. ഹാര്‍ദിക് പാണ്ഡ്യയുടെ വരവ് ബൗളിങ് നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. 
 
രവീന്ദ്ര ജഡേജ 
 
ഹാര്‍ദിക് പാണ്ഡ്യക്ക് പുറമേ സെലക്ടര്‍മാര്‍ പരിഗണിക്കുന്ന മറ്റൊരു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജ ടീമിന് കരുത്താകുമെന്നാണ് വിലയിരുത്തല്‍. 
 
ചഹല്‍-ബിഷ്ണോയ്- അശ്വിന്‍ 
 
യുസ്വേന്ദ്ര ചഹലും രവി ബിഷ്ണോയിയുമാണ് പ്രധാന സ്പിന്നര്‍മാര്‍. ഇവര്‍ക്ക് ശേഷമായിരിക്കും രവിചന്ദ്രന്‍ അശ്വിനെ പരിഗണിക്കുക. 
 
ബുംറ - ഷമി - ഭുവനേശ്വര്‍ കുമാര്‍ 
 
പേസ് ബൗളിങ് നിരയെ നയിക്കുക ജസ്പ്രീത് ബുംറയായിരിക്കും. സ്വിങ്ങിന് പേരുകേട്ട ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും പേസ് നിരയില്‍ സ്ഥാനം ഉറപ്പിക്കും. ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കുക ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരെയായിരിക്കും. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ആയതിനാല്‍ ഹര്‍ഷല്‍ പട്ടേലിന് കൂടുതല്‍ സാധ്യത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England ODI series: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്, ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലെ താരം