Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളിക്കുമോ? അപ്രതീക്ഷിത പ്രഖ്യാപനം കാത്ത് ആരാധകര്‍

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (15:07 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന നായകന്‍ സഞ്ജു സാംസണ്‍ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കുമോ? ബിസിസിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഐപിഎല്‍ പ്രകടനം കൂടി വിലയിരുത്തി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ച ഇഷാന്‍ കിഷന്റെ വ്യക്തിഗത പ്രകടനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരാത്തതാണ് സഞ്ജുവിനെ പരിഗണിക്കാന്‍ കാരണം. സഞ്ജു മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയും ഇഷാന്‍ കിഷന്‍ തുടര്‍ന്നും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്താല്‍ സ്‌ക്വാഡില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇഷാന്‍ കിഷനെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലേക്ക് മാറ്റുകയും പകരം സഞ്ജുവിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇത്. ഐപിഎല്‍ പ്ലേ ഓഫിലേക്ക് എത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. 
 
ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഐപിഎല്ലിനു ശേഷം മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ മുന്നറിയിപ്പ് നല്‍കുന്നു. ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റമുണ്ടാകുമെന്ന് നേരത്തെ പാക്കിസ്ഥാനും സൂചിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ബിസിസിഐയും ഇക്കാര്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ചെന്നൈ സൂപ്പര്‍ കിങ്സ് താരം ശര്‍ദുല്‍ താക്കൂറിനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹാര്‍ദിക്കിന് പകരക്കാരന്‍ ആകില്ല ശര്‍ദുല്‍ താക്കൂര്‍ എന്ന മുന്‍ താരം ആശിഷ് നെഹ്റയുടെ പരസ്യപ്രസ്താവന വന്നതോടെ ഈ റിപ്പോര്‍ട്ടുകള്‍ക്ക് ബലംവയ്ക്കുകയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഹാര്‍ദിക്കിന് താളം കണ്ടെത്താന്‍ പറ്റുന്നില്ലെന്നതാണ് ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നത്. ഐപിഎല്‍ പ്രകടനം പരിഗണിച്ച് സ്‌ക്വാഡില്‍ മാറ്റം വരുന്ന കാര്യം ആലോചിക്കണമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി സെലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
15 അംഗ സ്‌ക്വാഡില്‍ ഇല്ലാത്ത ശ്രേയസ് അയ്യര്‍, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളിലേക്ക് കടന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ടി 20 ലോകകപ്പിനായുള്ള സ്റ്റാന്‍ഡ്ബൈ പട്ടികയിലുള്ള താരങ്ങളാണ് ശര്‍ദുല്‍ താക്കൂറും ശ്രേയസ് അയ്യരും. മധ്യനിരയാണ് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. മറ്റ് മാറ്റങ്ങളൊന്നും സ്‌ക്വാഡില്‍ വരുത്തിയില്ലെങ്കിലും വളരെ അനുഭവ സമ്പത്തുള്ള ശ്രേയസ് അയ്യരെ സ്റ്റാന്‍ഡ്ബൈ താരങ്ങളുടെ പട്ടികയില്‍ നിന്ന് മാറ്റി 15 അംഗ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയേറി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments