Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റന്‍സി ഒഴിയണം, ഒരു ഐഡിയയും ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തിനെതിരെ ആരാധകര്‍

ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാളിനേയും ജോസ് ബട്‌ലറിനെയും വളരെ നേരത്തെ രാജസ്ഥാന് നഷ്ടമായി

Sanju Samson: സഞ്ജു രാജസ്ഥാന്‍ ക്യാപ്റ്റന്‍സി ഒഴിയണം, ഒരു ഐഡിയയും ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തിനെതിരെ ആരാധകര്‍
, തിങ്കള്‍, 15 മെയ് 2023 (08:48 IST)
Sanju Samson: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സിയില്‍ വന്‍ പരാജയമാണെന്ന് ആരാധകര്‍. സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍സി ഒഴിയുകയാണ് നല്ലതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. 
 
ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാളിനേയും ജോസ് ബട്‌ലറിനെയും വളരെ നേരത്തെ രാജസ്ഥാന് നഷ്ടമായി. ആ സമയത്ത് ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ നയിക്കേണ്ടത് നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ചുമതലയായിരുന്നു. എന്നാല്‍ നായകന്റെ ഉത്തരവാദിത്തം കാണിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. അലക്ഷ്യമായ ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്. മിക്ക കളികളിലും സഞ്ജു ഇത് തന്നെയാണ് ചെയ്യുന്നതെന്ന് ആരാധകര്‍ പറയുന്നു. 
 
ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എടുക്കുന്ന മിക്ക തീരുമാനങ്ങളും പാളുകയാണ്. പവര്‍പ്ലേയില്‍ മാത്രം ബാറ്റ് ചെയ്യാന്‍ കഴിവുള്ള ദേവ്ദത്ത് പടിക്കലിനെ മധ്യനിരയിലും ഫിനിഷറുമായി ഇറക്കുന്നു, വന്‍ പരാജയമായ റിയാന്‍ പരാഗിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നു, ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ജോ റൂട്ടിനെ പ്ലേയിങ് ഇലവനില്‍ ഇറക്കാതിരിക്കുന്നു, ഡെത്ത് ഓവറുകള്‍ നിര്‍ണയിക്കുന്നതിലെ പാളിച്ച, നിര്‍ണായക മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടിനെ ഒഴിവാക്കി എക്‌സ്ട്രാ സ്പിന്നറായി ആദം സാംപയെ ഇറക്കി തുടങ്ങിയ മണ്ടത്തരങ്ങളെല്ലാം സഞ്ജുവിന്റെ മോശം ക്യാപ്റ്റന്‍സിയില്‍ നിന്ന് ഉണ്ടായതാണെന്നും അതുകൊണ്ട് ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജു തുടരാതിരിക്കുകയാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. 
 
സഞ്ജുവിനെ മാറ്റി ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കണമെന്നാണ് വലിയൊരു വിഭാഗം ആരാധകരും ആവശ്യപ്പെടുന്നത്. പരിശീലക സ്ഥാനത്ത് നിന്ന് കുമാര്‍ സംഗക്കാരയെ ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യം ഉന്നയിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: ബാംഗ്ലൂരിനെതിരായ നാണംകെട്ട തോല്‍വി, രാജസ്ഥാന്‍ കോഴ വാങ്ങിയോ എന്ന് ആരാധകര്‍; അന്വേഷണത്തിനു സാധ്യത