Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ ദ്രാവിഡും സഞ്ജുവിനെ കൈവിട്ടു; ഇനിയൊരു തിരിച്ചുവരവ് ദുഷ്‌കരം

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (10:29 IST)
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലേക്ക് ഒരവസരം കൂടി ലഭിക്കുമെന്ന് സഞ്ജു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, റിഷഭ് പന്തും ഇഷാന്‍ കിഷനും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചതോടെ സഞ്ജു പടിക്ക് പുറത്തായി. 
 
മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റപ്പോള്‍ സഞ്ജുവിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. ദ്രാവിഡിന് പ്രിയപ്പെട്ട ശിഷ്യനായതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍, ഇത്തവണ ദ്രാവിഡും സഞ്ജുവിനെ കൈവിട്ടു. സഞ്ജുവിനായി ബിസിസിഐയ്ക്ക് മുന്നില്‍ സമ്മര്‍ദം ചെലുത്താന്‍ ദ്രാവിഡിന് സാധിച്ചില്ല. സഞ്ജുവിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് പോലും താല്‍പര്യക്കുറവുണ്ട്. അതുകൊണ്ടാണ് രാഹുല്‍ ദ്രാവിഡിനും സമ്മര്‍ദം ചെലുത്താന്‍ സാധിക്കാത്തത്. സഞ്ജുവിന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ രണ്ട് തട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന്റെ ഫിറ്റ്നെസില്‍ സെലക്ടര്‍മാര്‍ക്ക് തൃപ്തിയില്ലെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരതയില്ലായ്മയും സഞ്ജുവിന്റെ പോരായ്മയായി സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കായി പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 117 റണ്‍സ് എടുക്കാനേ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടുള്ളൂ. അവസരങ്ങള്‍ കൊടുത്തിട്ടും സഞ്ജു വേണ്ടത്ര മികവ് പുറത്തെടുത്തിട്ടില്ലെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. 
 
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 16 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതില്‍ സഞ്ജു സാംസണ്‍ നിരാശനാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം കണക്കിലെടുത്ത് തനിക്ക് അവസരം ലഭിക്കുമെന്ന് സഞ്ജു കരുതിയിരുന്നു. ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട സാധ്യത സ്‌ക്വാഡിലും സഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍, സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് 16 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്. 
 
സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ സഞ്ജു സാംസണ്‍ പങ്കുവച്ച ട്വീറ്റ് വലിയ ചര്‍ച്ചയായി. തന്റെ മികച്ച ഫീല്‍ഡിങ് പ്രകടനങ്ങള്‍ അടങ്ങിയ ഏതാനും ചിത്രങ്ങളാണ് സഞ്ജു ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് താനെന്ന് പരോക്ഷമായി പ്രസ്താവിക്കുന്നതാണ് സഞ്ജുവിന്റെ ട്വീറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

'ഇന്ത്യയുടെ കാര്യം അന്വേഷിക്കാന്‍ പോണ്ടിങ് ആരാണ്'; വിമര്‍ശനത്തിനു മറുപടിയുമായി ഗംഭീര്‍

Abhishek Sharma: 'ജൂനിയര്‍ യുവരാജിന് സിക്‌സ് അടിക്കാന്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ച് വേണമായിരിക്കും'; വീണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ, എയറില്‍ കയറ്റി ആരാധകര്‍

അടുത്ത ലേഖനം
Show comments