Webdunia - Bharat's app for daily news and videos

Install App

ഷുഹൈബ് മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളില്‍ സാനിയ മടുത്തിരുന്നു, മൂന്നാം വിവാഹത്തിന് മാലിക്കിന്റെ കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തില്ല

അഭിറാം മനോഹർ
ഞായര്‍, 21 ജനുവരി 2024 (13:18 IST)
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ വെറ്ററന്‍ താരമായ ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്നത്. ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയുമായുള്ള ബന്ധം താരം വേര്‍പെടുത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതിനിടെയായിരുന്നു ഷുഹൈബ് മാലിക്കിന്റെ വിവാഹവിവരം പുറത്താകുന്നത്. ഇതിന് പിന്നാലെയാണ് മുസ്ലീം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടുന്ന ഖുല പ്രകാരം മാലിക്കില്‍ നിന്നും സാനിയ വിവാഹമോചനം നേടിയിരുന്നതായി സാനിയയുടെ കുടുംബം സ്ഥിരീകരിച്ചത്.
 
2022ന്റെ അവസാനത്തോടെ തന്നെ സാനിയ ഖുല പൂര്‍ത്തിയാക്കി മാലിക്കില്‍ നിന്നും വിവാഹമോചനം നേടിയിരുന്നുവെന്നും ഇതിന് ശേഷം ദീര്‍ഘകാലമായി ഇരുവരും പിരിഞ്ഞുജീവിക്കുകയായിരുന്നുവെന്നും പാക് മാധ്യമമായ ജിയോ ന്യൂസ് പറയുന്നത്. 2022 മുതല്‍ ഇരു താരങ്ങളുടെയും വേര്‍പിരിയല്‍ തലക്കെട്ടുകളില്‍ വന്നിരുന്നെങ്കിലും വിവാഹമോചനം സ്ഥിരീകരിച്ചിരുന്നില്ല. വിവാഹത്തിന് ശേഷവും മറ്റ് സ്ത്രീകളുമായി മാലിക് അടുപ്പം പുലര്‍ത്തിയിരുന്നതാണ് സാനിയയുമായുള്ള ബന്ധം വേര്‍പിരിയുന്നതിലേയ്ക്ക് എത്തിച്ചതെന്ന് പാക് മാധ്യമം പറയുന്നു. സാനിയ ആദ്യഘട്ടത്തില്‍ ഈ ബന്ധങ്ങള്‍ കണ്ടില്ലെന്നും നടിച്ചെന്നും ക്ഷമ നശിച്ച ഘട്ടത്തിലായിരുന്നു വിവാഹമോചനത്തിനുള്ള തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഷുഹൈബ് മാലിക്കിന്റെ പരസ്ത്രീബന്ധങ്ങളില്‍ മാലിക്കിന്റെ കുടുംബത്തില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് പാക് നടി സനാ ജാവേദുമായി മാലിക് വിവാഹിതനായത്. എന്നാല്‍ മാലിക്കിന്റെ കുടുംബത്തില്‍ നിന്നും ആരും തന്നെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. വിവാഹത്തെ പറ്റി അറിയുന്നത് സമൂഹമാധ്യമങ്ങളില്‍ നിന്നായിരുന്നുവെന്നാണ് മാലിക്കിന്റെ സഹോദരി ഭര്‍ത്താവ് ഇമ്രാന്‍ സഫര്‍ ജിയോ ന്യൂസിനോട് പ്രതികരിച്ചത്. 2010ലായിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം. വിവാഹശേഷം ദുബായിലായിരുന്നു ഇരുവരുടെയും താമസം. 2018ല്‍ ഇവര്‍ക്ക് ഇഷാന്‍ എന്നൊരു മകന്‍ പിറന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments