Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കിലും സച്ചിന്‍ പ്രസംഗിക്കും, അതെല്ലാവരും കേള്‍ക്കുകയും ചെയ്യും!

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (20:11 IST)
രാജ്യസഭയില്‍ കന്നിപ്രസംഗം നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കോണ്‍ഗ്രസ് അംഗങ്ങള്‍ അനുവദിച്ചില്ലെങ്കിലും രാജ്യത്തിന് ആ പ്രസംഗം നഷ്ടമായില്ല. രാജ്യസഭയില്‍ നടക്കാതെ പോയ പ്രസംഗം സച്ചിന്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് കാഴ്ചവച്ചത്.
 
‘ഇന്ത്യയിലെ കായിക മേഖലയുടെ ഭാവി’യെക്കുറിച്ചാണ് സച്ചിന്‍ രാജ്യസഭയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ചത്. ഒരു പ്രസംഗത്തിനായി സച്ചിന്‍ ആദ്യമായാണ് നോട്ടീസ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സച്ചിന്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന കാര്യത്തില്‍ രാജ്യമെമ്പാടും ആകാംക്ഷയുണ്ടായിരുന്നു.
 
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ സച്ചിന്‍ പ്രസംഗിക്കാനാവാതെ നിസഹായനായി നിന്നു. 
 
പാകിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രധാനമന്ത്രി പിന്‍‌‌വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചത്. ബഹളം കാരണം സച്ചിന് സംസാരിക്കാന്‍ സാധിച്ചില്ല. സഭാധ്യക്ഷനായ വെങ്കയ്യ നായിഡു കോണ്‍ഗ്രസ് അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഒടുവില്‍ സംഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
 
വ്യാഴാഴ്ച നടക്കാതെ പോയ പ്രസംഗം വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ അവതരിപ്പിച്ച് സച്ചിന്‍ തന്‍റെ നിലപാടുകള്‍ അറിയിച്ചു. ആരോഗ്യമുള്ള ഇന്ത്യയാണ് തന്‍റെ ലക്‍ഷ്യമെന്നും രാജ്യത്തെ കായികസംസ്കാരം സജീവമാക്കിയെടുക്കണമെന്നും സച്ചിന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments