Webdunia - Bharat's app for daily news and videos

Install App

സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ് മടങ്ങി ജസ്‌പ്രീത് ബു‌മ്ര

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (18:48 IST)
ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മൂന്നാം ദിനം ഒന്നാം  ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ടെങ്കിലും ബൗളിംഗിനിടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
 
ബൗളിംഗിനിടെ കാല്‍ക്കുഴ തെറ്റിയ ബുമ്ര മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ തന്‍റെ ആറാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞശേഷമുള്ള ഫോളോ ത്രൂവിലാണ് ബുമ്രുടെ വലതു കാല്‍ക്കുഴ തിരിഞ്ഞത്. വേദനകൊണ്ട് നിലത്തിരുന്ന ബുമ്ര പിന്നീട് ടീം ഫിസിയോ നിതിന്‍ പട്ടേലിനൊപ്പം മുടന്തി മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. 
 
ബു‌മ്രയുടെ വലത് കാൽക്കുഴയിൽ വേദനയുണ്ടെന്നും ബുമ്രയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗിനിറങ്ങിയെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. മത്സരത്തിൽ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനെ ബു‌മ്ര മടക്കിയിരുന്നു.മത്സരത്തില്‍ 5.5 ഓവര്‍ എറിഞ്ഞ ബുമ്ര 12 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments