Webdunia - Bharat's app for daily news and videos

Install App

മെസ്സിയല്ല, മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോ, എന്നാൽ എക്കാലത്തേയും മികച്ചതാരം ഞാൻ തന്നെ- പെലെ

അഭിറാം മനോഹർ
വ്യാഴം, 26 മാര്‍ച്ച് 2020 (08:07 IST)
ഫുട്ബോൾ ലോകത്ത് ആരാണ് മികച്ച താരം ക്രിസ്റ്റിയാനോ റൊണാൾഡോയോ അതോ ലയണൽ മെസ്സിയോ? ഏറെ കാലമായി ഫുട്ബോൾ ലോകത്ത് നിലനിൽക്കുന്ന തർക്കമാണിത് രണ്ട് പേരും മികച്ചവരാണെന്ന് ആർക്കും സംശയമില്ലെങ്കിലും ആരാണ് കേമൻ എന്നതിൽ ഇന്നും തർക്കം നിലനിൽക്കുന്നു. ഇപ്പോളിതാ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസമായ പെലെ.മെസ്സിയേക്കാൾ കേമൻ റൊണാൾഡോയണെന്നാണ് പെലെയുടെ അഭിപ്രായം.റൊണാൾഡോയുടെ സ്ഥിരതയാണ് താരത്തെ മെസ്സിയേക്കാൾ കേമനാക്കുന്നത് എന്നാണ് പെലെയുടെ അഭിപ്രായം.അതേസമയം ലോകത്തെ എക്കാലത്തേയും മികച്ചതാരം താൻ തന്നെയാണെന്നും പെലെ പറഞ്ഞു.
 
ഇപ്പോഴത്തെ താരങ്ങളിൽ മികച്ചവൻ റൊണാൾഡൊയാണെന്ന് പെലെ പറഞ്ഞെങ്കിലും ഇവരെ വെച്ച് നോക്കുമ്പോൾ ഈ താരങ്ങളേക്കാൾ മികച്ച താരങ്ങൾ മുൻപുണ്ടായിരുന്നുവെന്നും മുൻ താരങ്ങളെ കൂടി പരിഗണിച്ചാൽ എക്കാലത്തേയും മികച്ച താരം താൻ തന്നെയാണെന്നും പെലെ അഭിപ്രായപ്പെട്ടു.സീക്കോ, റൊണാൾഡീ‍ഞ്ഞോ, റൊണാൾഡോ (ബ്രസീൽ) തുടങ്ങിയവരെ നമുക്കു മറക്കാനാകില്ല. യൂറോപ്പിലാണെങ്കിൽ ബെക്കൻബോവറും യൊഹാൻ ക്രൈഫുമുണ്ട്. ഇവരേക്കാളുമൊക്കെ മികച്ചതാരം പെലെ തന്നെയാണ്- പെലെ പറഞ്ഞു. അതേസമയം പെലെക്കൊപ്പം എക്കാലത്തേയും മികച്ചതാരങ്ങളിലൊരാളായി വാഴ്ത്തപെടുന്ന മറഡോണയുടെ പേര് പെലെ പരാമർശിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments