Publish Date: Tue, 25 Jan 2022 (14:52 IST)
Updated Date: Tue, 25 Jan 2022 (14:54 IST)
വിന്‍ഡീസിനെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മ നായകനായി തിരിച്ചെത്തും. ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തിൽ അടുത്ത പരമ്പരയിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
മധ്യനിരയിൽ തിളങ്ങാനാകാതിരുന്ന ശ്രേയസ് അയ്യറായിരിക്കും രോഹിത് മടങ്ങിയെത്തുമ്പോൾ പുറത്താകുക എന്നാണ് കണക്കാക്കുന്നത്.ശ്രേയസിനു പകരം നാലാം നമ്പര്‍ റോള്‍ സൂര്യകുമാര്‍ യാദവിനു നല്‍കാനാണ് രോഹിത് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ 32 ബോളിൽ നിന്നും സൂര്യകുമാർ 39 റൺസെടുത്തിരുന്നു. വിന്‍ഡീസുമായി മൂന്നു വീതം ഏകദിനങ്ങളിലും ടി20കളിലുമാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. ഫെബ്രുവരി ആറ്, ഒമ്പത്, 11 തിയതികളിലായിരിക്കും ഏകദിനങ്ങള്‍.