Webdunia - Bharat's app for daily news and videos

Install App

സാഹ കളിയ്ക്കും, രോഹിതിന്റെ കാര്യം അറിയേണ്ടവർക്ക് അറിയാം, തുറന്നടിച്ച് ഗാംഗുലി

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (11:49 IST)
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ പരിക്കുമൂലം രോഹിത് ഉൾപ്പെടാതെ പോയത് വലിയ ചർച്ചയാകുമ്പോഴാണ് പരിക്കോടെയാണ് വൃദ്ധിമാൻ സാഹയെ ടെസ്റ്റ് ടീമിലേയ്ക്ക് പരിഗണിച്ചത് എന്ന വാർത്ത പുറത്തുവന്നത്. ഇതോടെ ബിസിസി‌ഐയ്ക്കെതിരെ വിമർശനങ്ങൾ ശക്തമായി. എന്നാൽ എന്തുകൊണ്ടാണ് സാഹ ടീമിൽ ഉൽപ്പെട്ടത് എന്നും രോഹിത് ഉൾപ്പെടാതെ പോയതും എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സൗരവ് ഗാംഗുലി.
 
ടെസ്റ്റ് മത്സരം ആരംഭിക്കുമ്പോഴേയ്ക്കും സഹയുടെ പരിക്ക് ഭേതമാവും എന്ന് ഉറപ്പുള്ളതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയത് എന്നും രോഹിതിന്റെ കാര്യം മറിച്ചാണ് എന്നും ദ് വീക്കിന് നൽകിയ അഭിമുഖത്തിൽ ഗാംഗുലി പറഞ്ഞു. 'ഇക്കാര്യങ്ങളിൽ അറിയേണ്ടവർക്ക് എല്ലാം അറിയാം. ഫിസിയോ തെറാപ്പിസ്റ്റുകൾക്കും, നാഷ്ണൽ ക്രിക്കറ്റ് അക്കാദമി അധികൃതർക്കും കാര്യങ്ങൾ അറിയാം. മറ്റു പലർക്കും ബിസിസിഐയുടെ പ്രവർത്തന രീതികൾ അറിയില്ല എന്ന് തോന്നുന്നു.
 
സാഹ ഏകദിനത്തിലോ, ടി20യിലോ കളിയ്ക്കുന്നില്ല, ടെസ്റ്റ് ആരംഭിയ്ക്കുമ്പോഴേയ്ക്കും കായികക്ഷമത വീണ്ടെടുക്കാൻ സാധിയ്ക്കും എന്ന് ഉറപ്പുള്ളതിനാലാണ് ടീമിലേയ്ക്ക് പരിഗണിച്ചത്. രോഹിത് ശർമ്മ 75 ശതമാനം കായിക ക്ഷമത വീണ്ടെടുത്തതേയൊള്ളു. സംശയമുണ്ടെങ്കിൽ രോഹിത് ശർമ്മയോട് തന്നെ ചോദിയ്ക്കാം. അതിനാലാണ് ഏകദിന ടി20 ടീമുകളീലേയ്ക്ക് പരിഗണിയ്ക്കാത്തത്.' ഗാംഗുലി പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments