Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിൽ കോലിയെ പിന്തള്ളി ഹിറ്റ്‌മാൻ, ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ ബാറ്റ്സ്മാൻ

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (15:23 IST)
ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായി. ടെസ്റ്റിലെ തുടർച്ചയായ മോശം പ്രകടനമാണ് കോലിക്ക് തിരിച്ചടിയായത്. ടെസ്റ്റിൽ ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്സ്മാനെന്ന കോലിയുടെ നേട്ടവും ഇതോടെ അവസാനിച്ചു. ഇതാദ്യമായി കോലിയെ പിന്തള്ളി ഹിറ്റ്‌മാൻ രോഹിത് ശർമ ടെസ്റ്റ് റാങ്കിങിൽ ഇടം പിടിച്ചു.  ഐസിസി പട്ടികയിൽ അഞ്ചാമതാണ് ഇന്ത്യൻ താരം.
 
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഐസിസി ടെസ്റ്റ് റാങ്കിങിലെ ആദ്യ അഞ്ചിൽ നിന്നും കോലി പുറത്താവുന്നത്. നിലവിൽ റാങ്കിങിൽ ആറാമതാണ് ഇന്ത്യൻ നായകൻ. അതേസമയം ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കിങ് ആണിത്. ടെസ്റ്റിൽ ഓപ്പണറായി വന്ന് വെറും 2 വർഷം കൊണ്ടാണ് രോഹിത് ടോപ്പ് ഫൈവിൽ ഇടം പിടിച്ചത്.
 
2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലായിരുന്നു രോഹിത് ആദ്യമായി ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാനായി കളിച്ചത്. അന്ന് 54ആം സ്ഥാനത്തായിരുന്നു രോഹിത്. നിലവിൽ 773 പോയന്റാണ് രോഹിത്തിനുള്ളത്. 766 പോയന്റുകളാണ് ആറാം സ്ഥാനത്തുള്ള കോലിക്കുള്ളത്. 916 പോയന്റുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് പട്ടികയിൽ ഒന്നാമതുള്ളത്.
 
901 പോയന്റുമായി ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ രണ്ടാമതും 891 പോയന്റുമായി സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്. 878 പോയന്റുകളുള്ള മാർനസ് ലബുഷെയ്‌നാണ് പട്ടികയിൽ നാലാമതുള്ളത്. 749 പോയന്റുമായി പാകിസ്ഥാൻ നായകൻ ബാബർ അസമാണ് കോലിക്ക് പിന്നിൽ ഏഴാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments