Webdunia - Bharat's app for daily news and videos

Install App

‘ധവാന്‍ മോശം റൂംമേറ്റ്, ഹാര്‍ദിക് ഫുള്‍‌ടൈം ഫോണില്‍, കോഹ്‌ലി എപ്പോഴും ജിമ്മില്‍’; വെളിപ്പെടുത്തലുമായി രോഹിത്

Webdunia
ചൊവ്വ, 28 മെയ് 2019 (16:08 IST)
ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ എപ്പോഴും ആഘോഷങ്ങളായിരിക്കും. ആരും ടെന്‍‌ഷനടിച്ച് ഇരിക്കരുതെന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പുതുമുഖങ്ങളെ ഒപ്പം നിര്‍ത്തി പൊസിറ്റീവായി നിര്‍ത്തുകയെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ രീതി വിരാട് കോഹ്‌ലിയും തുടരുന്നുണ്ട്.

ഡ്രസിംഗ് റൂം മുതല്‍ ഹോട്ടലിലേക്ക് പോകുന്ന ബസില്‍ വരെ രസകരമായ നിമിഷങ്ങള്‍ പിറക്കുന്നുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ടീമിലെ ചില താരങ്ങളുടെ രീതികളും ഇഷ്‌ടങ്ങളുമാണ് ഐസിസിക്ക് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.

ടീമില്‍ സെല്‍‌ഫി ഭ്രാന്തന്മാര്‍ ഉണ്ടെന്ന് വ്യക്തമാക്കിയ രോഹിത് ഏതു നേരവും സെല്‍ഫിയെടുക്കുന്ന താരം ഹാര്‍ദിക് പാണ്ഡ്യയ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫോണില്‍ സമയം കളയാനാണ് പാണ്ഡ്യ എപ്പോഴും ശ്രമിക്കുന്നത്.   മോശം റൂംമേറ്റും പാട്ടുകാരനും ഡാന്‍‌സറും ശിഖര്‍ ധവാനാണ്. ക്യാപ്‌റ്റന്‍ വിരാ‍ട് കോഹ്‌ലി ജിമ്മില്‍ സമയം ചെലവഴിക്കുന്ന കൂട്ടത്തിലാണ്.

പാണ്ഡ്യയെ പോലെ സദാസമയവും ഫോണില്‍ നോക്കിയിരിക്കുന്ന ആ‍ളാണ് കുല്‍‌ദീപ് യാദവ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കോഫി കുടിക്കുന്നത് താനാണെന്നും വീഡിയോയില്‍ രോഹിത് പറയുന്നുണ്ട്. ഐസിസി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ വീഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments