ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ജയം കണ്ടെത്തിയതോടെ മുഴുവന്‍സമയ ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പര വിജയം സ്വന്തമാക്കി രോഹിത് ശർമ. ഇത്യൻ പരിശീലകനായതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ പരമ്പര വിജയം കൂടിയാണീത്.
അതേസമയം പരമ്പരയിലെ രണ്ടാം ടി20യിൽ 36 പന്തില്‍ നിന്ന് 55 റണ്‍സുമായി തിളങ്ങിയ നായകൻ രോഹിത് ശർമ ജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന വിരാട് കോലിയുടെ നേട്ടത്തിനൊപ്പമെത്തി. 29 അർധസെഞ്ചുറികളാണ് ടി20യിൽ ഇരുവർക്കുമുള്ളത്.
ട്വെന്റി 20-യില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 13 തവണയാണ് താരം ട്വന്റി 20-യില്‍ 100 കടന്ന കൂട്ടുക്കെട്ടുകളിൽ പങ്കാളിയായിട്ടുള്ളത്. ഇതിൽ അഞ്ച് തവണയും കെഎൽ രാഹുലിനൊപ്പമാണ്. ഇതോടെ അഞ്ച് തവണ 100 റൺസ് ഓപ്പണിങ് കൂട്ടുക്കെട്ടന്ന പാകിസ്താന്റെ ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ സഖ്യത്തിന്റെ നേട്ടത്തിനൊപ്പമെത്താനും ഇന്ത്യന്‍ സഖ്യത്തിനായി.