Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എബിഡി- കോലി സ്വപ്‌നസഖ്യം ഇനിയില്ല: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ‌ബി‌ ഡിവില്ലിയേഴ്‌സ്

എബിഡി- കോലി സ്വപ്‌നസഖ്യം ഇനിയില്ല: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എ‌ബി‌ ഡിവില്ലിയേഴ്‌സ്
, വെള്ളി, 19 നവം‌ബര്‍ 2021 (13:30 IST)
ക്രിക്കറ്റ് ലോകത്തെ നിരാശരാക്കി ദക്ഷിണാഫ്രിക്കൻ താരം എ‌ബി‌ ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2022ലെ ഐപിഎൽ മെഗാലേലം നടക്കാനിരിക്കെയാണ് മിസ്റ്റർ 360 എന്ന ഓമനപേരിലറിയ‌പ്പെടുന്ന ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
 
ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. 'വളരെ മഹത്തരമായൊരു യാത്രയായിരുന്നു ഇത്. എന്നാൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. പൂർണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് കളിച്ചിരുന്നത്. പ്രായം 37 ആയിരിക്കുന്നു. ഇനിയും ഇതുപോലെ തിളങ്ങാൻ കഴിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി ഡിവില്ലിയേഴ്‌സ് പോസ്റ്റ് ചെയ്‌തു.
 
2018 മെയ് 23ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണമായി വിരമിച്ച ഡിവില്ലിയേഴ്‌സ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായിരുന്നു. ബിബിഎല്‍, ഐപിഎല്‍, സിപിഎല്‍, പിഎസ്എല്‍ എന്നിവയിലെല്ലാം ഡിവില്ലിയേഴ്‌സ് സജീവസാന്നിധ്യമായിരുന്നു.
 
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സാണ് ഡിവില്ലിയേഴ് നേടിയിട്ടുള്ളത്. 22 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. 228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.
 
ഐപിഎല്ലിൽ 180 മത്സരങ്ങളിൽ നിന്ന് 39.71 ശരാശരിയിൽ 5162 റൺസാണ് ദിവില്ലിയേഴ്‌സ് നേടിയിട്ടുള്ളത്. 3 സെഞ്ചുറികളും 40 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 151.69 സ്ട്രൈക്ക്‌റേറ്റിലാണ് ഇത്രയും ‌റൺസ് താരം അടിച്ചെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹപ്രവർത്തകയ്ക്ക് അശ്ലീലചിത്രങ്ങളയച്ചു, ടിം പെയ്‌ൻ ലൈംഗിക വിവാദത്തിൽ: ഓസീസ് നായകസ്ഥാനം ഒഴിഞ്ഞു