Webdunia - Bharat's app for daily news and videos

Install App

Rohit Sharma Catch: 'പ്രായം വെച്ച് ആളെ അളക്കല്ലേ..' ലിറ്റണ്‍ ദാസിനെ പറന്നുപിടിച്ച് രോഹിത് ശര്‍മ (വീഡിയോ)

സിറാജ് അടക്കമുള്ള സഹതാരങ്ങള്‍ക്കു രോഹിത്തിന്റെ ക്യാച്ച് വിശ്വസിക്കാനായില്ല

രേണുക വേണു
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (11:35 IST)
Rohit Sharma Catch Video

Rohit Sharma Catch: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം അമ്പരപ്പിക്കുന്ന ക്യാച്ചെടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കാനാണ് രോഹിത്തിന്റെ അവിശ്വസനീയമായ ക്യാച്ച്. മിഡ് ഓഫീല്‍ വണ്‍ ഹാന്‍ഡഡ് ക്യാച്ചിലൂടെയാണ് രോഹിത് എല്ലാവരേയും ഞെട്ടിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 50-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. 
 
29 പന്തില്‍ 13 റണ്‍സുമായി നില്‍ക്കുകയായിരുന്നു ലിറ്റണ്‍ ദാസ്. സിറാജിന്റെ പന്ത് മിഡ് ഓഫിനു മുകളിലൂടെ അടിച്ചുപറത്താനുള്ള ലിറ്റണ്‍ ദാസിന്റെ ശ്രമത്തെ വായുവില്‍ പറന്നുപിടിച്ച് ഇന്ത്യന്‍ നായകന്‍ പരാജയപ്പെടുത്തി. സിറാജ് അടക്കമുള്ള സഹതാരങ്ങള്‍ക്കു രോഹിത്തിന്റെ ക്യാച്ച് വിശ്വസിക്കാനായില്ല. ശുഭ്മാന്‍ ഗില്‍ ഇതുകണ്ട് തലയില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

അടുത്ത ലേഖനം
Show comments