Webdunia - Bharat's app for daily news and videos

Install App

ആ ബൗളർമാർ എന്റെ ഉറക്കം കെടുത്തി, ഭയപ്പെടുത്തിയ ബൗളർമാരെ പറ്റി ഹിറ്റ്‌മാൻ

Webdunia
തിങ്കള്‍, 4 മെയ് 2020 (11:59 IST)
2007ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ താരമാണ് ഇന്ത്യയുടെ ഉപനായകനും ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ രോഹിത് ശർമ്മ. ആരാധകർ ഹിറ്റ്‌മാൻ എന്ന് വിളിക്കുന്ന താരത്തിന്റെ കരിയറിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല.സ്ഥിരതയില്ലായ്മയും ഫോമിലില്ലായ്മയും മൂലം വലഞ്ഞ താരം 2013ൽ മാത്രമാണ് ടീമിന്റെ ഓപ്പണറായി മാറിയത്. അതിന് ശേഷം രോഹിത് തന്റെ പുതിയ ഉയരങ്ങൾ എത്തിപിടിച്ചുവെന്നത് എന്നത് ചരിത്രം.ഇപ്പോളിതാ തന്റെ കരിയറിന്റെ തുടക്കകാലറ്റ്ത് തന്നെ ഏറ്റവും അധികം ഭയപ്പെടുത്തിയിരുന്ന ബൗളിംഗ് താരങ്ങൾ ആരൊക്കെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
 
ഇന്ത്യൻ പേസ് താരം മുഹമ്മദ് ഷമിയുമായിട്ടുള്ള ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്.മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീയും  ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നുമാണ് തന്റെ ഉറക്കം കെടുത്തിയിരുന്ന ബൗളർമാരെന്ന് രോഹിത് പറയുന്നു.
 
ബ്രെറ്റ് ലീയും ഡെയ്ല്‍ സ്റ്റെയ്‌നും വാഴുന്ന കാലത്താണ് ഞാന്‍ ക്രിക്കറ്റില്‍ എത്തിയത്. വേഗത്തിന്റെ കാര്യത്തിൽ രണ്ട് താരങ്ങളും ഒരേ പോലാണ്. ആദ്യകാലത്ത് ഈ താരങ്ങളുടെ തീ പാറുന്ന പന്തുകൾ കളിക്കാൻ ആത്മവിശ്വാസകുറവുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്കെതിരെ നന്നായി റ്റന്നെ കളിക്കാൻ സാധിച്ചു. സ്റ്റെയ്‌ൻ ഏറ്എ ബുദ്ധിമുട്ടിച്ച ബൗളറാണ്. രോഹിത് പറഞ്ഞു. അതേസമയം ആധുനിക ക്രിക്കറ്റിൽ കഗീസോ റബാഡയാണ് ഏറ്റവും ഇഷ്ടപ്പെട്ട ബൗളറെന്നും രോഹിത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments