Webdunia - Bharat's app for daily news and videos

Install App

ഇതിഹാസപോരാട്ടങ്ങൾക്ക് ഇന്ന് കളമൊരുങ്ങും, സച്ചിനും ലാറയും നേർക്കുനേർ

അഭിറാം മനോഹർ
ശനി, 7 മാര്‍ച്ച് 2020 (13:07 IST)
ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയും ഇന്ന് വീണ്ടും കളിക്കളത്തിൽ ഏറ്റുമുട്ടും.മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന റോഡ് സുരക്ഷാ ക്രിക്കറ്റ് സീരീസിലെ ഇന്ത്യ ലെജന്റ്സും വെസ്റ്റിൻഡീസ് ലെജന്റ്സും തമ്മിലുള്ള മത്സരത്തിലാണ് ഇരുവരും കളിക്കളത്തിൽ വീണ്ടും ഏറ്റുമുട്ടുന്നത്.
 
വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിലാണ് സച്ചിൻ ടെൻഡുൽക്കറുടെയും ലാറയുടെയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യൻ നിരയിൽ വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, സഹീര്‍ഖാൻ,മുഹമ്മദ് കൈഫ് തുടങ്ങി പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.വ്നാരായണ്‍ ചന്ദര്‍പോള്‍, ബ്രെറ്റ്ലീ, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, തിലക്രത്‌നെ ദില്‍ഷന്‍, ചാമിന്ദവാസ് തുടങ്ങിയവരും വിവിധ ടീമുകള്‍ക്കായി പരമ്പരയിൽ മത്സരിക്കാനിറങ്ങും.
 
സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ശ്രീലങ്ക ജോണ്ടി റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക എന്നിവരാണ് ടൂർണമെന്റിൽ അണിനിരക്കുന്ന മറ്റ് ടീമുകൾ. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് മാർച്ച് 22 വരെ നീണ്ട് നിൽക്കും. പരമ്പരയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ മുംബൈ ബ്രാബോൺ  സ്റ്റേഡിയത്തിൽ മാർച്ച് 22ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments