Webdunia - Bharat's app for daily news and videos

Install App

വെസ്റ്റിൻഡീസിൽ സഞ്ജുവിനെ കാത്ത് അപൂർവനേട്ടം, പട്ടികയിൽ രോഹിത്തിനും കോലിയ്ക്കുമൊപ്പം ഇടം നേടാം

Webdunia
ചൊവ്വ, 18 ജൂലൈ 2023 (16:42 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന മലയാളിതാരം സഞ്ജു സാംസണെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡ്. ടി20യില്‍ 6000 റണ്‍സെന്ന നേട്ടമാണ് വിന്‍ഡീസില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിലുമായി 5979 റണ്‍സാണ് നിലവില്‍ സഞ്ജുവിന്റെ പേരിലുള്ളത്. 21 റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ 6000 ടി20 റണ്‍സെന്ന നേട്ടത്തിലെത്താന്‍ സഞ്ജുവിനാകും.
 
12 ഇന്ത്യന്‍ താരങ്ങളാണ് സഞ്ജുവിന് മുന്‍പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി,ശിഖര്‍ ധവാന്‍,സുരേഷ് റെയ്‌ന,റോബിന്‍ ഉത്തപ്പ, എം എസ് ധോനി,ദിനേഷ് കാര്‍ത്തിക്,കെ എല്‍ രാഹുല്‍,മനീഷ് പാണ്ഡെ,സൂര്യകുമാര്‍ യാദവ്,ഗൗതം ഗംഭീര്‍,അമ്പാട്ടി റായുഡു എന്നീ താരങ്ങളാണ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. യുവതാരങ്ങള്‍ ആരും തന്നെ പട്ടികയിലില്ല.
 
ഇതുവരെ 241 ടി20 മത്സരങ്ങളില്‍ നിന്നും 3 സെഞ്ചുറിയും 38 അര്‍ധസെഞ്ചുറിയും അടക്കമാണ് 5979 റണ്‍സ് സഞ്ജു സ്വന്തമാക്കിയത്. 28.60 ശരാശരിയില്‍ 133 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ നേട്ടം. 119 റണ്‍സാണ് സഞ്ജുവിന്റെ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ജൂലൈ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും സഞ്ജുവുണ്ട്. 3 മത്സരങ്ങളാണ് ഈ പരമ്പരയില്‍ ഉള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments