Webdunia - Bharat's app for daily news and videos

Install App

സ്പിൻ കെണിയിൽ വീണ് ആർസിബി, അരങ്ങേറ്റം ഗംഭീരമാക്കി യുവതാരം

Webdunia
വെള്ളി, 7 ഏപ്രില്‍ 2023 (10:52 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സ്പിന്നർമാർ ഒരുക്കിയ കെണിയിൽ ബാംഗ്ലൂർ ചെന്ന് ചാടിയപ്പോൾ ഒന്ന് പൊരുതാൻ പോലുമാകാതെയാണ് പേരുകേട്ട ബാംഗ്ലൂർ ബാറ്റിംഗ് നിര തകർന്നടിഞ്ഞത്. ഐപിഎൽ സീസണിലെ കൊൽക്കത്തയുടെ ആദ്യ വിജയമാണിത്. 
 
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തപ്പോൾ ബാംഗ്ലൂരിൻ്റെ പോരാട്ടം 123 റൺസിൽ അവസാനിച്ചു. സ്പിന്നർമാരായ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ ഇമ്പാക്ട് പ്ലെയറായെത്തി ആദ്യ ഐപിഎൽ മത്സരത്തിൽ കളിക്കാനിറങ്ങിയ സുയഷ് ശർമ എന്നിവരാണ് ആർസിബിയുടെ ഒൻപത് വിക്കറ്റുകൾ സ്വന്തമാക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് ശാർദൂൽ ഠാക്കൂറിനാണ്.
 
205 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് കോലിയും നായകൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിലെത്തിയ സുനിൽ നരെയ്ൻ കോലിയെ ബൗൾഡാക്കിയതോടെ ബാംഗ്ലൂരിൻ്റെ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമായി. പിന്നാലെ ഫാഫ് ഡുപ്ലെസിസും വീണതോടെ ബാംഗ്ലൂരിൻ്റെ തകർച്ച വേഗത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സുയഷ് ദിനേഷ് കാർത്തിക്,അനുജ് റാവത്ത്,കരൺ ശർമ എന്നിവരെ മടക്കി. അവസാന വിക്കറ്റിൽ ഡേവിഡ് വില്ലിയും ആകാശ് ദീപും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ബാംഗ്ലൂരിൻ്റെ പോരാട്ടം 123 റൺസിൽ അവസാനിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments