Webdunia - Bharat's app for daily news and videos

Install App

ഒരു കിരീടവുമില്ല, ബംഗാറും ഹെസ്സനും പുറത്തേക്ക്, പകരം പുതിയ പരിശീലകരെയെത്തിക്കാന്‍ ആര്‍സിബി

Webdunia
തിങ്കള്‍, 17 ജൂലൈ 2023 (19:25 IST)
ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം തങ്ങളുടെ പരിശീലക സംഘത്തെ ഒഴിവാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ മൈക്ക് ഹെസ്സന്‍, മുഖ്യ പരിശീലകനായ സഞ്ജയ് ബംഗാര്‍ എന്നിവരെയാകും ടീം ഒഴിവാക്കുക എന്നാണ് റിപ്പോര്‍ട്ട്.
 
നിലവില്‍ സെപ്റ്റംബറിലാണ് ഇരുവരുടെയും കരാര്‍ പുതുക്കേണ്ടത്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെയും മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കരാര്‍ പുതുക്കുന്നതിനെ പറ്റി ഫ്രാഞ്ചൈസി മാറിചിന്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്ക് ഹെസ്സന്‍ തന്നെയാണ് ഐപിഎല്‍ വനിതാ പോരാട്ടത്തിലെയും ബാംഗ്ലൂര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ തലവന്‍. എന്നാല്‍ അഞ്ച് ടീമുകള്‍ മത്സരിച്ച കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു ബാംഗ്ലൂര്‍ ഫിനിഷ് ചെയ്തത്. 2019ലാണ് ഹെസ്സന്‍ ടീമിന്റെ ഭാഗമായത്. സഞ്ജയ് ബംഗാറിനെ 2022 സീസണിലാണ് ടീം മുഖ്യ പരിശീലകനായി നിയമിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

അടുത്ത ലേഖനം
Show comments