Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാസ്ത്രി കുല്‍ദീപ് യാദവിനെ പുകഴ്ത്തിയപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി; വെളിപ്പെടുത്തി അശ്വിന്‍

ശാസ്ത്രി കുല്‍ദീപ് യാദവിനെ പുകഴ്ത്തിയപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി; വെളിപ്പെടുത്തി അശ്വിന്‍
, ബുധന്‍, 22 ഡിസം‌ബര്‍ 2021 (08:39 IST)
ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ വാക്കുകള്‍ തന്നെ മാനസികമായി തകര്‍ത്തുകളഞ്ഞെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. 'വിദേശ പിച്ചില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ കുല്‍ദീപ് യാദവാണ്' എന്ന ശാസ്ത്രിയുടെ പരാമര്‍ശമാണ് തന്നെ തകര്‍ത്തുകളഞ്ഞതെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്‍ പറഞ്ഞത്. 2019-ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് എടുത്തപ്പോഴാണ് രവി ശാസ്ത്രിയുടെ പുകഴ്ത്തല്‍. 
 
'ശരിയാണ്, കുല്‍ദീപിന്റേത് വലിയ നേട്ടമാണ്. ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് നേടുന്നത് വലിയൊരു കാര്യം തന്നെയാണ്. എനിക്കതിന്റെ മൂല്യമറിയാം. കുല്‍ദീപിന്റെ നേട്ടത്തില്‍ എനിക്ക് സന്തോഷവുമുണ്ട്. എനിക്ക് ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. കുല്‍ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടം എത്ര വലുതാണെന്ന് അതുകൊണ്ട് തന്നെ എനിക്ക് നന്നായി അറിയാം. എങ്കിലും ഒരൊറ്റ ദിവസത്തെ കളിയിലൂടെ കുല്‍ദീപാണ് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. എനിക്ക് ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായി' അശ്വിന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയിൽ കാത്തിരിക്കുന്നത് ചരിത്ര നിമിഷം, ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ