Webdunia - Bharat's app for daily news and videos

Install App

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തിരെഞ്ഞെടുത്ത് റാഷിദ് ഖാൻ, പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (22:40 IST)
നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടി20 കളിക്കാരിൽ ഒരാളാണ് അഫ്ഗാനിസ്ഥാൻ സ്പിന്നറായ റാഷിദ് ഖാൻ. അഫ്‌ഗാൻ ടീമിലും ബിഗ് ബാഷ്, ഐപിഎൽ തുടങ്ങിയ ഫ്രാഞ്ചൈസി ലീഗുകളിലും മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെയ്ക്കുന്നത്. ഇപ്പോഴിതാ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ബാറ്റ്സ്മാന്മാർ ആരെന്ന് വിലയിരുത്തുക‌യാണ് താരം.
 
ന്യൂസിലന്‍ഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോ താരങ്ങളും ഇന്ത്യയില്‍ നിന്ന് രണ്ടുപേരുമാണുള്ളത്. റാഷിദിന്‍റെ പട്ടികയിലുള്ളത്. ഇന്ത്യൻ നായകനായ വിരാട് കോലിയാണ് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. 
 
ഐപിഎല്ലിൽ സൺറൈസേഴ്‌സ് നായകനായ കെയ്‌ൻ വില്യംസണിനെയാണ് റാഷിദ് രണ്ടാമതായി തിരെഞ്ഞെടുത്തിരിക്കുന്നത്. 31 റണ്‍സ് ശരാശരിയില്‍ 125 പ്രഹരശേഷിയില്‍ 1805 റണ്‍സാണ് ടി20യില്‍ വില്യംസണിന്‍റെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ മൂന്നാമത്തെ താരം. ഏത് തരം ഷോട്ടുകളും കളിക്കാൻ ഡിവില്ലിയേഴ്‌സിനാകുമെന്നാണ് റാഷിദ് ഇതിന് കാരണമായി പറയുന്നത്.
 
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നെടുന്തൂണായ വിൻഡീസ് താരം കിറോൺ പൊള്ളാർഡാണ് പട്ടികയിലെ നാലാമൻ. അവസാന നാലോ അഞ്ചോ ഓവറില്‍ 80-90 റണ്‍സടിക്കണമെങ്കില്‍ പൊള്ളാര്‍ഡിനെപ്പോലൊരു ബാറ്റര്‍ക്ക് കഴിയുമെന്ന് റാഷിദ് പറയുന്നു.അതേസമയം ഇന്ത്യൻ ടീമിൽ മോശം ഫോമിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്ന ഹാർദ്ദിക് പാണ്ഡ്യയാണ് റാഷിദിന്റെ പട്ടികയിലെ അഞ്ചാമത് താരം.  സ്ലോഗ് ഓവറുകളില്‍ റണ്‍ചേസായാലും റണ്‍സടിച്ചുകൂട്ടാനായാലും പാണ്ഡ്യക്ക് കഴിയുമെന്ന് റാഷിദ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments