Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിന് വേണ്ടി സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസീസ് താരങ്ങൾ, രൂക്ഷ വിമർശനവുമായി റമീസ് രാജ

Webdunia
ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (12:10 IST)
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പണത്തിൽ കണ്ണുവെച്ച് ഐപിഎല്ലിൽ കളിക്കുന്നതിന് സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസീസ് താരങ്ങളെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഐപിഎൽ കരാർ സംരക്ഷിക്കുന്നതിനായി ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചുവയ്ക്കുകയാണെന്നും റമീസ് രാജ ആരോപിച്ചു.
 
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വൻ തോതിൽ പണം ലഭിക്കുമെന്നതിനാൽ ഐപിഎൽ കരാർ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും രാജ്യാന്തര താരങ്ങൾ തയ്യാറാണ്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ ഓസ്ട്രേലിയ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും മാറ്റിവെയ്ക്കുന്നു. പണത്തിനായി സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് അവർ. റമീസ് രാജ പറഞ്ഞു.
 
അതേസമയം പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളെ റമീസ് രാജ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രണ്ട് ടീമുകളും വലിയ തെറ്റാണ് പാകിസ്ഥാനോട് ചെയ്‌തതെന്നും റമീസ് രാജ കുറ്റപ്പെടുത്തി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

അടുത്ത ലേഖനം
Show comments