Webdunia - Bharat's app for daily news and videos

Install App

അവന്‍ ഏകദിനം പഠിക്കുകയാണ്, ഇനിയും അവസരങ്ങള്‍ നല്‍കും; സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

Webdunia
തിങ്കള്‍, 31 ജൂലൈ 2023 (16:02 IST)
സൂര്യകുമാര്‍ യാദവിന് ഏകദിന ഫോര്‍മാറ്റില്‍ ഇനിയും അവസരങ്ങള്‍ നല്‍കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സൂര്യകുമാര്‍ ഏകദിന ഫോര്‍മാറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ദ്രാവിഡ് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 25 ഏകദിനങ്ങളില്‍ നിന്ന് വെറും 23.80 ശരാശരിയില്‍ 476 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ ഇതുവരെ നേടിയിരിക്കുന്നത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം നേടിയിട്ടുള്ള സൂര്യയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 64 ആണ്. സൂര്യക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന ടീം മാനേജ്‌മെന്റിന്റെ നിലപാട് ചോദ്യം ചെയ്തപ്പോള്‍ സൂര്യയെ പൂര്‍ണമായി ന്യായീകരിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ചെയ്യുന്നത്. 
 
'സൂര്യകുമാര്‍ വളരെ നല്ല കളിക്കാരനാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരുപാട് അവസരങ്ങളില്‍ സൂര്യ അത് തെളിയിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് ട്വന്റി 20 യിലും ആഭ്യന്തര ക്രിക്കറ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും. ട്വന്റി 20 യില്‍ ഉള്ളതുപോലെ മികച്ച റെക്കോര്‍ഡ് ഏകദിനത്തില്‍ ഇല്ലാത്ത ആദ്യ കളിക്കാരന്‍ ആയിരിക്കും ചിലപ്പോള്‍ സൂര്യ. അദ്ദേഹം ഏകദിന ഫോര്‍മാറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നതിനു മുന്‍പ് ഐപിഎല്ലിലൂടെയെല്ലാം ഒട്ടേറെ ട്വന്റി 20 മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏകദിനം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനു ഏകദിന ഫോര്‍മാറ്റില്‍ മികച്ച കളികള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം ഏകദിനം പഠിക്കുകയാണ്. എങ്ങനെ മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്നും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം വളരെ കഴിവുള്ള താരമായതിനാല്‍ ഞങ്ങളാല്‍ ആവുന്ന വിധം ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിനു നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ദ്രാവിഡ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments