Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയും വില്യംസണും പുറത്ത്; ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആര് ? - ദ്രാവിഡ് പറയും അതിനുള്ള ഉത്തരം

കോഹ്‌ലിയും വില്യംസണും പുറത്ത്; ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആര് ? - ദ്രാവിഡ് പറയും അതിനുള്ള ഉത്തരം

Webdunia
ബുധന്‍, 25 ജൂലൈ 2018 (14:35 IST)
ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരെന്ന ചോദ്യവും ഉത്തരവും ക്രിക്കറ്റ് ലോകത്ത് എന്നും ചര്‍ച്ചാ വിഷയമാണ്. വിരാട് കോഹ്‌ലിയും ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണുമാണ് കേമന്മാരുടെ പട്ടികയില്‍  മുമ്പില്‍.

പന്ത് ചുരുണ്ടല്‍ വിവാദത്തിലകപ്പെട്ട് ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് വിലക്ക് നേരിടുന്നതോടെ കോഹ്‌ലിക്ക് വെല്ലുവിളിയുയര്‍ത്തുന്ന താരങ്ങള്‍ നിലവിലില്ല.

എന്നാല്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാ‌റ്റ്‌സ്‌മാന്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റിലെ വന്‍മതിലെന്നറിയപ്പെട്ട രാഹുല്‍ ദ്രാവിഡ്. കൂടെ കളിച്ച താരങ്ങളില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ സച്ചിന്‍ തെന്‍‌ഡുക്കര്‍ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

“ആരാണ് കേമന്‍ എന്നു ചോദിച്ചാല്‍ സംശയമില്ലാതെ ഞാന്‍ പറയുക സച്ചിന്റെ പേരാകും. ബാറ്റിംഗിന്റെ അഴക് കൊണ്ടും കളിമേന്മകൊണ്ടും അദ്ദേഹമാണ് എന്റെ ഹീറോ. എന്റെ കൂടെ കളിച്ചവരില്‍ സച്ചിനോളം മികവുള്ളവര്‍ ആരുമില്ലായിരുന്നു”- എന്നും ദ്രാവിഡ് പറഞ്ഞു.

വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ തെരഞ്ഞെടുക്കുന്ന ഷോട്ടുകളുടെ ഭംഗി മനോഹരമായിരുന്നുവെന്നും ഇസ്‌പിഎന്‍ ക്രിക്ക് ഇന്‍‌ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments