Webdunia - Bharat's app for daily news and videos

Install App

നാണംകുണുങ്ങി പയ്യന്‍, അവന്റെ ബാല്യകാല സുഹൃത്ത്; ഇരുവരോടും വീട്ടുകാരുടെ ചോദ്യം 'നിങ്ങള്‍ക്ക് കല്യാണം കഴിക്കണോ?'

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (11:09 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ 33-ാം ജന്മദിനമായിരുന്നു ഇന്നലെ. നായകന്‍ വിരാട് കോലി അടക്കം നിരവധി താരങ്ങളാണ് രഹാനെയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായുള്ള ഒരുക്കത്തിലാണ് രഹാനെ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍. 
 
താരങ്ങളുടെ പ്രണയകഥകള്‍ എപ്പോഴും ആരാധകര്‍ക്ക് വലിയ ഹരമാണ്. അങ്ങനെ സിനിമ സ്റ്റൈലില്‍ ഒരു പ്രണയകഥ പറയാനുള്ള താരമാണ് അജിങ്ക്യ രഹാനെ. മലയാളത്തിലെ ഹിറ്റ് ചിത്രം നിറം പോലെ കളര്‍ഫുള്‍ ആയിരുന്നു രഹാനെയുടെ പ്രണയവും. 
 
രഹാനെ തന്റെ ആത്മമിത്രം രാധിക ദൊപാവ്കറിനെ വിവാഹം കഴിക്കുന്നത് 2014 ലാണ്. കുട്ടിക്കാലം മുതലേ നാണംകുണുങ്ങി പയ്യനായിരുന്നു രഹാനെ. അധികം ആരോടും പെട്ടെന്ന് കൂട്ടുകൂടില്ല. എന്നാല്‍, തന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലുള്ള രാധികയെന്ന പെണ്‍കുട്ടി രഹാനെയുടെ പ്രിയപ്പെട്ട ബാല്യകാലസുഹൃത്തായിരുന്നു. ചെറുപ്പംമുതലെ ഇരുവരും ഒരുമിച്ചായിരുന്നു. വളരുംതോറും ഇരുവരുടെയും സൗഹൃദവും ആഴത്തിലായി. രണ്ട് പേരുടെയും സ്വഭാവം രണ്ട് ധ്രുവങ്ങളിലാണെങ്കിലും ഇരുവരും തമ്മില്‍ നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സുഹൃത്തുക്കള്‍ എന്നതിനപ്പുറമുള്ള ബന്ധമൊന്നും ഒരിക്കലും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല. 
 
എന്നാല്‍, രഹാനെയുടെയും രാധികയുടെയും മാതാപിതാക്കള്‍ ഇരുവരുടെയും സൗഹൃദത്തെ കുറച്ചുകൂടെ കാര്യമായെടുത്തു. നിങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വിവാഹം നടത്താന്‍ തയ്യാറാണെന്ന് രഹാനെയോടും രാധികയോടും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിക്കാലം മുതലുള്ള സൗഹൃദം തുടരാന്‍ ഇരുവരും തീരുമാനിച്ചത് അങ്ങനെയാണ്. 2014 സെപ്റ്റംബര്‍ 26 നായിരുന്നു ഇരുവരും വിവാഹിതരായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments