Webdunia - Bharat's app for daily news and videos

Install App

ഐ പി എൽ ; കുംബ്ലെ വന്നു, അശ്വിൻ പുറത്ത്- പഞ്ചാബ് ടീമിനെ നയിക്കാൻ കെ എൽ രാഹുൽ

Webdunia
വ്യാഴം, 7 നവം‌ബര്‍ 2019 (11:29 IST)
ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നറും മുൻ പഞ്ചാബ് ടീം നായകനുമായ രവിചന്ദ്രൻ അശ്വിനുമായുള്ള കരാർ 
അവസാനിപ്പിക്കുന്നത് സ്ഥിരീകരിച്ച് പഞ്ചാബ് ടീം സഹ ഉടമ നെസ് വാഡിയ. നേരത്തെയും ഇത് സംബന്ധിച്ച 
സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് ഈ വിഷയത്തിൽ സ്ഥിരീകരണം ഉണ്ടായത്. 
 
രണ്ടുകക്ഷികളുടെയും സമ്മതപ്രകാരമാണ് കരാർ അവസാനിപ്പിക്കുന്നതെന്നും അശ്വിൻ ഡൽഹി 
ക്യാപിറ്റൽസിലേക്ക് പോകുന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങളേ പറ്റി അറിയില്ലെന്നും നെസ് വാഡിയ പ്രതികരിച്ചു. 
അശ്വിനേ പോലെ ഒരു താരത്തെ ഏത് ടീമിനും ആവശ്യമുണ്ടായിരിക്കും ഈ കാര്യത്തിൽ മറ്റ് ടീമുകളുമായി ചർച്ച 
നടക്കുന്നുണ്ടെന്നും വാഡിയ പറഞ്ഞു. 
 
അതേസമയം അശ്വിൻ ടീം മാറുകയാണെങ്കിൽ പകരം കെ എൽ രാഹുൽ ആയിരിക്കും പഞ്ചാബ് ടീമിനെ നയിക്കുക. കഴിഞ്ഞ രണ്ട് വർഷങ്ങളായി അശ്വിനാണ് പഞ്ചാബ് ടീമിനെ നയിച്ചിരുന്നത്.  2008ൽ ആദ്യ ഐ പി എൽ സീസൺ മുതലെ മത്സരരംഗത്തുള്ള പഞ്ചാബ് ഇതുവരെ കപ്പ് ഉയർത്തുന്നതിനുള്ള ശ്രമത്തിൽ വിജയിച്ചിട്ടില്ല.എന്നാൽ ഇക്കുറി കപ്പ് നേടുവാനായി രണ്ടും കൽപ്പിച്ചുള്ള തീരുമാനത്തിലാണ് പഞ്ചാബ് ടീം. ഇതിന്റെ ആദ്യപടിയായി ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലയെ പരിശീലകനായി നിയമിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments