Webdunia - Bharat's app for daily news and videos

Install App

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; യുവതാരം പൃഥ്വി ഷാ അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ കളിക്കില്ല

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; യുവതാരം പൃഥ്വി ഷാ അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ കളിക്കില്ല

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (12:55 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ നിന്ന് യുവതാരം പൃഥ്വി ഷാ പുറത്ത്. ഓസ്ട്രേലിയ ഇലവനെതിരെ നടക്കുന്ന പരിശീലന മൽസരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. പരിക്ക് സാരമുള്ളതായതിനാല്‍ ചികിത്സ ആവശ്യമാണെന്നും അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ പൃഥ്വി കളിക്കില്ലെന്നും
ബിസിസിഐ അറിയിച്ചു.

മൽസരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഫീൽഡിങ്ങിനിടെയാണ് ഷായ്‌ക്ക് പരിക്കേറ്റത്. ഡീപ് മിഡ്‌വിക്കറ്റ് ബൗണ്ടറിയിൽ ഓസീസ് ഓപ്പണർ മാക്സ് ബ്രയാന്റിന്റെ ലോഫ്റ്റഡ് ഷോട്ട് കയ്യിലൊതുക്കാനുള്ള ശ്രമത്തിനിടെ കണങ്കാലിനു പരുക്കേൽക്കുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ ഷായെ തോളിലേറ്റിയാണ് മൈതാനത്തിനു പുറത്തെത്തിച്ചത്. ഇന്ത്യയുടെ പാട്രിക് ഫഹാര്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് പൃഥ്വി പുറത്തേക്ക് പോയത്. പ്രാഥമിക ചികിത്സകൾക്കുശേഷം വിശദമായ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പൃഥ്വിയുടെ പരിക്ക് സാരമുള്ളതാണെന്ന് ആദ്യം ട്വീറ്റ് ചെയ്‌തതിനു പിന്നാലെയാണ് അദ്ദേഹം കളിക്കില്ലെന്ന അറിയിപ്പും അധികൃതര്‍ നല്‍കിയത്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments