Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിൽ ഇത്രയും അഗ്രസീവാകേണ്ട കാര്യമില്ല,ഗില്ലിന് ഉപദേശവുമായി ഗവാസ്കർ

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2023 (13:57 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്ങ്‌സിനും 32 റണ്‍സിനും പരാജയമായപ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്‍ നടത്തിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 2 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 26 റണ്‍സുമായിരുന്നു താരം നേടിയത്. കരിയറില്‍ 19 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 31 റണ്‍സ് ശരാശരി മാത്രമാണ് താരത്തിനുള്ളത്. വിരാട് കോലിയുടെ പിന്‍ഗാമിയായി താരത്തെ കണക്കാക്കുന്നതിനിടെയാണ് ടെസ്റ്റ് മത്സരങ്ങളില്‍ താരം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നത്.
 
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രധാനപ്രശ്‌നം എന്താണെന്ന് പറയുകയാണ് ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്‍ വളരെ അഗ്രസീവായാണ് കളിക്കുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കളിക്കുന്നതും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതിലും വ്യത്യാസമുണ്ട്. വൈറ്റ് ബോളിനേക്കാള്‍ റെഡ് ബോളിന് മൂവ്‌മെന്റ് കൂടുതല്‍ ലഭിക്കും. ബൗണ്‍സും കൂടുതലായിരിക്കും. അതിനാല്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കണം. മികച്ച രീതിയിലാണ് ഗില്‍ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്തത്. അയാള്‍ ഫോം പെട്ടെന്ന് തന്നെ വീണ്ടെടുക്കുമെന്ന് കരുതാം. കൂടുതല്‍ മെച്ചപ്പെട്ട പരിശീലനം നടത്തുകയാണെങ്കില്‍ ഭാവിയില്‍ മികച്ച താരമാകാന്‍ ഗില്ലിന് സാധിക്കും. ഗവാസ്‌കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

'ഇന്ത്യയുടെ കാര്യം അന്വേഷിക്കാന്‍ പോണ്ടിങ് ആരാണ്'; വിമര്‍ശനത്തിനു മറുപടിയുമായി ഗംഭീര്‍

Abhishek Sharma: 'ജൂനിയര്‍ യുവരാജിന് സിക്‌സ് അടിക്കാന്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ച് വേണമായിരിക്കും'; വീണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ, എയറില്‍ കയറ്റി ആരാധകര്‍

അടുത്ത ലേഖനം
Show comments