Webdunia - Bharat's app for daily news and videos

Install App

ഇതുകൊണ്ടാണ് അവർ ഐപിഎല്ലിലും മുന്നിട്ട് നിൽക്കുന്നത്. ശ്രേയസിനെയും സഞ്ജുവിനെയും പുകഴ്ത്തി മുൻ താരം

Webdunia
തിങ്കള്‍, 25 ജൂലൈ 2022 (16:28 IST)
വിൻഡീസിനെതിരായ ഏകദിന മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ,ശ്രേയസ് അയ്യർ, അക്സർ പട്ടേൽ എന്നിവരെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥീവ് പട്ടേൽ. മൂന്നുപേരും ഉത്തരവാദിത്വത്തോടെ നടത്തിയ ബാറ്റിങ് പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചതെന്ന് പാർഥീവ് പറയുന്നു.
 
സാംസൺ എത്ര മികച്ചവനാണെന്ന് നമുക്കറുയാം. അക്സർ പട്ടേൽ നന്നായി ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവൻ്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലത്തേത്. സാംസണിൻ്റെയും ശ്രേയസിൻ്റെയും കൂട്ടുകെട്ട് കളിയെ തന്നെ മാറ്റിമറിച്ചു. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട കളി അവർ ഉത്തരവാദിത്വത്തോടെ കളിച്ച് തിരിച്ചുപിടിച്ചു. ഇതുകൊണ്ടാണ് ഇരുവരും ഐപിഎല്ലിലും മുന്നിട്ട് നിൽക്കാൻ കാരണം പാർഥീവ് പട്ടേൽ പറഞ്ഞു.
 
ശ്രേയസ് അയ്യരും സഞ്ജു സാംസണും ചേർന്നൊരുക്കിയ അടിത്തറയിൽ അവസാന ഓവറുകളിൽ അക്സർ പട്ടേൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് വിൻഡീസിനെതിരെ ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. അക്സർ പട്ടേൽ 35 പന്തിൽ 64* റൺസും സഞ്ജു സാംസൺ 54ഉം ശ്രേയസ് അയ്യർ 63 റൺസും നേടി.തുടർച്ചയായ രണ്ടാം വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments