ദുബായില്‍ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ആറു വിക്കറ്റിന് തോറ്റതിന് ശേഷം പ്രതികരണവുമായി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ. മത്സരത്തില്‍ ഓപ്പണര്‍ ഫഖര്‍ സമാന്റെ പുറത്താകല്‍ സംശയാസ്പദമാണെന്ന് പറഞ്ഞ സല്‍മാന്‍ അലി ആഘ പാകിസ്ഥാന് 180 റണ്‍സ് നേടാമായിരുന്നുവെന്നും എന്നാല്‍ സെറ്റ് ബാറ്റര്‍മാരെ നഷ്ടമായത് ഗെയിമിനെ ബാധിച്ചെന്നും വ്യക്തമാക്കി.
മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. 15 മത്സരങ്ങള്‍ക്ക് ശേഷം പവര്‍പ്ലേയില്‍ ഇന്ത്യക്കെതിരെ മികച്ച സ്‌കോര്‍ നേടാനായി. 10 ഓവറില്‍ 91 റണ്‍സ് നേടാനായി. എന്നാല്‍ കളി പകുതിയിലെത്തിയപ്പോള്‍ പന്തിന് പഴക്കം വന്നത് കളിയെ ബാധിച്ചു. പുതുതായി വന്ന ബാറ്റര്‍ക്ക് സ്‌ട്രോക്ക് പ്ലേ പെട്ടെന്ന് കളിക്കാനാവില്ല. സെറ്റ് ബാറ്റര്‍ അവസാനം വരെ നില്‍ക്കേണ്ടത് അതിനാല്‍ നിര്‍ണായകമാണ്. ടീമിന് 180ന് മുകളില്‍ നേടാമായിരുന്നു. എന്നാല്‍ 2 സെറ്റ് ബാറ്റര്‍മാരെ നഷ്ടമായത് സ്‌കോറിങ്ങിനെ ബാധിച്ചു. യുഎഇലെ പിച്ചുകള്‍ പാകിസ്ഥാനിലെ പോലെയല്ല. ഇവിടെ 200 റണ്‍സ് നേടാനാവില്ല. പാര്‍ സ്‌കോര്‍ 160 ആകുമ്പോള്‍ 200 ലക്ഷ്യമിട്ട് ബാറ്റ് ചെയ്യുന്നത് അബദ്ധമാണ്. സല്‍മാന്‍ അലി ആഘ പറഞ്ഞു.