Webdunia - Bharat's app for daily news and videos

Install App

മതത്തിന്റെ പേരിൽ ദ്രോഹിച്ചു,അഫ്രീദി നുണയനും വ്യക്തിത്വമില്ലാത്തവനുമെന്ന് പാക് മുൻ താരം

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (16:09 IST)
മതത്തിന്റെ പേരിൽ മാത്രം മു‌ൻ പാകിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീ‌ദി തന്നെ മനപ്പൂർവം ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തി പാക് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്ഥാൻ ടീമിൽ കളിച്ചിരുന്ന കാല‌ത്ത് ടീമിലെ ഏക ഹിന്ദുമതവിശ്വാസി‌യായതിനാൽ മതത്തിന്റെ പേരിൽ അഫ്രീദി തന്നെ ദ്രോഹിച്ചിരുന്നുവെന്നാണ് കനേരിയയുടെ വെളിപ്പെടുത്തൽ.
 
വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ കനേരിയ അഫ്രീദിയെ ‘നുണയനെ’ന്നും ‘വ്യക്തിത്വമില്ലാത്തവനെ’ന്നുമാണ് കനേരിയ വിശേഷിപ്പിച്ചത്.പാക് ടീമിൽ ഞാൻ നേരിട്ട വിവേചനത്തെ പറ്റി ആദ്യം തുറന്ന് പറയുന്നത് ടീമംഗമായ ശുഐ‌ബ് അക്തറാണ്. അതിൽ അക്തറിനോട് എനിക്ക് നന്ദിയുണ്ട്. പക്ഷേ അധികൃതരിൽനിന്നും സഹതാരങ്ങളിൽനിന്നും കടുത്ത സമ്മർദ്ദം നേരിട്ടതോടെ അക്തറും പിന്നീട് എനിക്കു വേണ്ടി സംസാരിക്കാതെയായി. കനേരിയ പറഞ്ഞു.
 
എന്നെ എപ്പോഴും താഴ്ത്തിക്കെട്ടാൻ വ്യഗ്രത കാട്ടിയ വ്യക്തിയായിരുന്നു അഫ്രീദി. എന്നെ കളത്തിലിറക്കാൻ അദേഹത്തിന് താത്‌പര്യമുണ്ടായിരുന്നില്ല, സ്ഥിരമായി എന്നെ ബെഞ്ചിലിരുത്തി.മറ്റുള്ള കളിക്കാരുടെ അടുത്തുപോയി അവരെ എനിക്കെതിരെ തിരിക്കുന്നതായിരുന്നു അഫ്രീദിയുടെ രീതി. ഞാൻ മികച്ച പ്രകടനം നടത്തിയാൽ അതിൽ അസൂയപ്പെടുന്ന വ്യക്തിയായിരുന്നു അയാൾ. പാക്കിസ്ഥാനു വേണ്ടി കളിക്കാനായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. കനേരിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

ആ സ്വപ്നവും അകലെയല്ല.., മികച്ച പ്രകടനം തുടർന്നാൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം സഞ്ജുവിനെ തേടി വരാൻ സാധ്യത

അടുത്ത ലേഖനം
Show comments